ആപ്പ്ജില്ല

തുടർച്ചയായ രണ്ടാംദിവസവും സ്വർണ വില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

അഞ്ച് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വില ബുധനാഴ്ച കുത്തനെ ഇടിയുകയായിരുന്നു. ഒറ്റയടിക്ക് 400 രൂപ ഇടിഞ്ഞ് ഇന്നലെ സ്വർണത്തിന് 35,000 രൂപയായിരുന്നു വില.

Samayam Malayalam 18 Feb 2021, 11:04 am
കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാമത്തെ ദിവസവും സ്വര്‍ണ വില കുത്തനെ ഇടിഞ്ഞു. 280 രൂപ ഇടിഞ്ഞ് ഒരു പവൻ സ്വര്‍ണത്തിന് ഇന്ന് 34,720 രൂപയാണ് വില. ഒരു ഗ്രാമിന് 4,340 രൂപയും. സ്വർണ വില രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് 680 രൂപയാണ് കുറഞ്ഞത്. അഞ്ച് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണ വില ബുധനാഴ്ച കുത്തനെ ഇടിയുകയായിരുന്നു. ഒറ്റയടിക്ക് 400 രൂപ ഇടിഞ്ഞ് ഇന്നലെ സ്വർണത്തിന് 35,000 രൂപയായിരുന്നു വില.
Samayam Malayalam തുടർച്ചയായ രണ്ടാംദിവസവും സ്വർണ വില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
തുടർച്ചയായ രണ്ടാംദിവസവും സ്വർണ വില ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്


രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ വൻ ഇടിവാണ് ഉണ്ടായത്. സ്വര്‍ണ വില ട്രോയ്ഔൺസിന് 1,782.59 ഡോളറിൽ എത്തി. തുടര്‍ച്ചയായ അഞ്ചു ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണ വില ഇന്നലെ ഒറ്റയടിയ്ക്ക് കുറയുകയായിരുന്നു. ഒരു പവന് 35,400 രൂപയായിരുന്നു വില. ഗ്രാമിന് 4,375 രൂപയും. രാജ്യാന്തര വിപണിയിൽ വില ഇടിഞ്ഞു നിൽക്കുന്നതാണ് സ്വര്‍ണ വില കുറയാൻ കാരണം.

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
34,720 4,3401,782.59

ബുധനാഴ്ച35,0004,3751,825.92
ചൊവ്വാഴ്ച35,4004,4251,825.92

Also Read: സര്‍ക്കാരിനെ ട്രോളാൻ സോഷ്യൽ മീഡിയ ഉപയോഗിയ്ക്കരുത്; മുന്നറിയിപ്പുമായി സംഘടനകൾ

ഡോളര്‍ കരുത്താര്‍ജിയ്ക്കുന്നതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റു ലാഭം എടുക്കുന്നതും വില ഇടിവിലേക്ക് നയിക്കുന്നു. കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻെറ ഇറക്കുമതി തീരുവ കുറച്ച നടപടി സ്വര്‍ണ വില കുറയാൻ കാരണമായിരുന്നു. ഫെബ്രുവരി ഒന്നിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ആയിരുന്നു സ്വര്‍ണ വില. ഒരു പവന് 36,800 രൂപയായിരുന്നു വില.

വെള്ളി വില

വെള്ളി വില കുറഞ്ഞു . ഒരു ഗ്രാം വെള്ളിയ്ക്ക് 69. 50 രൂപയാണ് വില. 8 ഗ്രാമിന് 556 രൂപയും. ഒരു കിലോഗ്രാമിന് 69,500 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 69,600 രൂപയായിരുന്നു വില

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്