ആപ്പ്ജില്ല

Gold Price: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 28,080 രൂപ

ഇന്ന് സ്വർണം പവന് 28,080 രൂപയിലാണ് വ്യാപാരം തുടരുന്നത്. എന്നാൽ ആഗോള വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളി ഒരു ഗ്രാമിന് 48.77 രൂപയാണ്.

Samayam Malayalam 17 Sept 2019, 11:40 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. പവന് (22 ക്യാരറ്റ്) 28,080 രൂപയിലാണ് ഇന്ന് വ്യാപാരം തുടരുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,510 രൂപയാണ്. 24 ക്യാരറ്റ് സ്വര്‍ണത്തിന് 30,608 രൂപയാണ് വില. അതേസമയം ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു.
Samayam Malayalam Gold 4


Read More: ഇന്നത്തെ പെട്രോൾ, ഡീസൽ വില അറിയാം

ഇന്നലെയാണ് സ്വര്‍ണവ്യാപാരം 28,080 രൂപയിൽ ആരംഭിച്ചത്. രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ.

Read More: ആധാര്‍കാര്‍ഡ് അപ്ഡേഷന് പ്രത്യേക രേഖകള്‍ നല്‍കേണ്ടതില്ല

ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 29,608 രൂപയിലും 24 ക്യാരറ്റിന് 30,488 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 48.21 ഡോളറിലാണ് വ്യാപാരം. അതേസമയം സംസ്ഥാനത്ത് വെള്ളിവില ഇന്ന് കുറഞ്ഞു. ഒരു ഗ്രാമിന് 48.77 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

Read More: എയര്‍ പ്രോഡക്ട്‌സിന്‍റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്