ആപ്പ്ജില്ല

Silver Rate in Kerala: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു; പവന് 26,120 രൂപ

ഇന്നലെയാണ് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. ആഗോള വിപണിയിലെ മാറ്റങ്ങളും കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ ഉയർത്തിയതുമാണ് സ്വർണവില കുത്തനെ ഉയരാൻ കാരണമായത്.

Samayam Malayalam 20 Jul 2019, 11:44 am

ഹൈലൈറ്റ്:

  • സ്വർണം പവന് 26,120 രൂപയിലാണ് വ്യാപാരം.
  • ഒരു ഗ്രാമം സ്വർണത്തിന് 3,265 രൂപയാണ്.
  • വെള്ളി ഗ്രാമിന് 41.16 രൂപയിലാണ് വ്യാപാരം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam gold-jewellery
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡിൽ തുടരുന്നു. പവന് (22 ക്യാരറ്റ്) 26,120 രൂപയിലാണ് ഇന്നും വ്യാപാരം. ഒരു ഗ്രാമിന് 3,265 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 24 ക്യാരറ്റ് സ്വര്‍ണം പവന് 27,248 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ആഗോളവിപണയിൽ മാറ്റമില്ലാത്തതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്. നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 24,920 രൂപയാണ്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,680 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.

ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 27,520 രൂപയിലും 24 ക്യാരറ്റിന് 28,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 46.44 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും ഇനിയും സ്വര്‍ണവില കൂടാൻ സാധ്യതയുണ്ടെന്നാണ് ബിസിനസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് വെള്ളിവിലയും മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 41.16 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 41,160 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്