കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി പവന് (22 ക്യാരറ്റ്) 28,480 രൂപയിലാണ് വ്യാപാരം തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,560 രൂപയാണ് വില. 24 ക്യാരറ്റ് സ്വര്‍ണം പവന് 31,088 രൂപയിലാണ് വ്യാപാരം. അതേസമയം ആഗോള വിപണിയിൽ സ്വര്‍ണവിലയിൽ മാറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. Read More: ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇങ്ങനെ
കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 28,880 രൂപയും കുറഞ്ഞ നിരക്ക് 25,680 രൂപയുമാണ്. രണ്ടാം മോദി സര്‍ക്കാരിൻ്റെ ആദ്യ ബജറ്റിൽ സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ 2.5 ശതമാനം ഉയര്‍ത്തി 12.5 ശതമാനമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നത്.
നേരത്തെ 10 ശതമാനമായിരുന്നു സ്വര്‍ണത്തിൻ്റെ ഇറക്കുമതി തീരുവ.
ഡൽഹിയിൽ സ്വർണം പവന് (22 ക്യാരറ്റ്) 30,168 രൂപയിലും 24 ക്യാരറ്റിന് 31,128 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് 49.05 ഡോളറിലാണ് വ്യാപാരം. അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയിലെ അസ്ഥിരതയും കാരണം സ്വര്‍ണവില ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ബിസിനസ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read More: ഇനി മുതൽ ഓൺലൈൻ ബുക്ക് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളുടെ സർവീസ് ചാർജ്ജ് കൂടും
അതേസമയം സംസ്ഥാനത്ത് വെള്ളിവില കൂടി. ഒരു ഗ്രാമിന് 50.20 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. ഒരു കിലോ വെള്ളിക്ക് 50,200 രൂപ എന്ന നിരക്കാണ്.