ആപ്പ്ജില്ല

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല; പവന് 27,920 രൂപ

ഇന്ന് സ്വർണ വിലയില്‍ മാറ്റമില്ല. പവന് 27,920 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഒരു ഗ്രാമിന് 50.08 രൂപയിൽ വ്യാപാരം തുടരുന്നു.

Samayam Malayalam 30 Sept 2019, 10:44 am

ഹൈലൈറ്റ്:


സ്വര്‍ണ വിലയിൽ മാറ്റമില്ല.
സ്വർണം പവന് 27,920 രൂപ.
വെള്ളി ഗ്രാമിന് 50.08 രൂപ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam gold.

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. പവന് (22 ക്യാരറ്റ്) ‍ 27,920 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,490 രൂപയാണ് വില. 24 ക്യാരറ്റ് സ്വര്‍ണത്തിന് 30,456രൂപയാണ് വില. ഞായറാഴ്ച്ചയും പവന് 27,920 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം നടന്നത്. സെപ്റ്റംബര്‍ 21-ാം തിയതി മുതല്‍ സംസ്ഥാനത്ത് സ്വര്‍ണവില പവന് 27,920 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാമിന് 50.08 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 400.60 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 50,075 രൂപയുമാണു വില

അതേസമയം ആഗോള വിപണിയിൽ സ്വര്‍ണ വില ഇടിഞ്ഞിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിനു $1,493.95 ആണു വില. ഒരു ഗ്രാം സ്വര്‍ണത്തിനി $48.03 എന്ന നിരക്കിലും ഒരു കിലോഗ്രാം സ്വര്‍ണത്തിനു $48,031.61 എന്ന നിരക്കിലുമാണ് വില.

Read More: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള ജോലികള്‍

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്