തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. 23,560 രൂപ തന്നെയാണ് ഇന്നത്തെ നിരക്ക്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ഗ്രാമിന് 2,945 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അതേസമയം നാളെയാണ് അക്ഷയ തൃതീയ. ഈ മാസം ആദ്യദിനം തന്നെ സ്വര്‍ണ വിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന് പിന്നാലെ തുടര്‍ച്ചയായി വിലയിടിയുകയായിരുന്നു. 3 ദിവസത്തെ വിലയിടിവിന് ശേഷമാണ് ഇന്നലെ വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 23,680 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.
അതേസമയം വെള്ളി വിലയിൽ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.58 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,580 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളി വിലയിൽ നേരിയ മാറ്റം ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 39.58 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,580 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.