തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ്. പവന് 240 രൂപ കുറഞ്ഞ് 23,600 രൂപ എന്ന നിരക്കിലാണ് വ്യപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,950 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 23,980 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസം ആദ്യ ദിനത്തിൽ സ്വര്‍ണ വിലയിൽ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ അടുത്ത ദിവസം നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 23,480 രൂപയാണ്.
അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇന്നലത്തെ വിലയായ 40.86 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,863 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് ഇന്നലത്തെ വിലയായ 40.86 എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,863 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.