ആപ്പ്ജില്ല

സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഇന്നലെയും പവന് 160 രൂപ കുറഞ്ഞിരുന്നു

Samayam Malayalam 14 Nov 2018, 2:39 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 23,000 രൂപയിലെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില താഴുന്നത്. ഇന്നലെയും പവന് 160 രൂപ കുറഞ്ഞിരുന്നു. ഇൗ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,875 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
Samayam Malayalam സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ
സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ


കഴിഞ്ഞ ആഴ്ച ദീപാവലി ദിവസം പവന് 23,720 രൂപയിലായിരുന്നു വ്യാപാരം നടന്നത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 41.25 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. ഒരു കിലോയ്ക്ക് 41,250 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്