കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തി. പവന് 10 രൂപ കൂടി 24,808 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,101 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെയും സ്വര്‍ണവിലയില്‍ 200 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ആദ്യ വാരത്തോടെ സ്വര്‍ണവിലയിൽ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാൽ രണ്ടാം വാരത്തിൽ നേരിയ ഇടിവ് ഉണ്ടായി. അതോടൊപ്പം ഈ മാസത്തെ പവൻ്റെ ഉയര്‍ന്ന നിരക്ക് 24,880 രൂപയാണ്. ഇതിന് പിന്നാലെ വില വീണ്ടും ഉയരുകയാണ്. കഴിഞ്ഞ മാസം സ്വര്‍ണ വില കുത്തനെ ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 43.40 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഒരു കിലോയ്ക്ക് 43,400 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 43.40 എന്ന നിരക്കിലാണ് വ്യാപാരം നടന്നത്. ഒരു കിലോയ്ക്ക് 43,400 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.