ആപ്പ്ജില്ല

Gold Rate in Kerala: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വര്‍ധന

സ്വര്‍ണത്തിന് പവന് 80 രൂപ വര്‍ധിച്ച് 24,560 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3070 രൂപയിലാണ് വ്യാപാരം തുടരുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്

Samayam Malayalam 18 Jun 2019, 2:53 pm

ഹൈലൈറ്റ്:

  • സ്വര്‍ണവിലയിൽ വര്‍ധന
  • പവന് 80 രൂപ വര്‍ധിച്ച് 24,560 രൂപയായി
  • ഗ്രാമിന് 3070 രൂപയിലാണ് വ്യാപാരം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam gold
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പവന് 80 രൂപ വര്‍ധിച്ച് 24,560 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3070 രൂപയിലാണ് വ്യാപാരം തുടരുന്നത്.
ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 24,720 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 39.55 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 39,550 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്