കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ നേരിയ വര്‍ധനവുണ്ടായി. പവന് 80 രൂപ വര്‍ധിച്ച് 24,080 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,010 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തിനുള്ളിൽ തന്നെ സ്വര്‍ണ വില 840 രൂപയാണ് കൂടിയത്. ഈ മാസം സ്വര്‍ണ വിലയിൽ ഏറ്റവും കൂടുതൽ കുതിപ്പാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 23,440 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ വില. 24,200 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില നിരക്ക്.
അതേസമയം വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. ഇന്നലെ ഗ്രാമിന് 41.25 എന്ന നിരക്കിൽ പുരോഗമിച്ച വ്യാപാരം ഇന്ന് 42.30 ആയി. കിലോയ്ക്ക് 42,300 രൂപയാണ്
അതേസമയം വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. ഇന്നലെ ഗ്രാമിന് 41.25 എന്ന നിരക്കിൽ പുരോഗമിച്ച വ്യാപാരം ഇന്ന് 42.30 ആയി. കിലോയ്ക്ക് 42,300 രൂപയാണ്