ആപ്പ്ജില്ല

Gold Rate in Kerala: സ്വർണവില കുതിക്കുന്നു, പവന് 200 രൂപയുടെ വർധനവ്

ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,440 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്.

Samayam Malayalam 24 Jun 2019, 11:07 am

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
  • ഒരു കിലോ വെള്ളിക്ക് 40,360 രൂപ
  • വെള്ളി ഗ്രാമിന് 40.36 രൂപ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam gold
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന് 200 രൂപ കൂടി 25400 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,175 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്വര്‍ണ വിലയില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 25,440 രൂപയും കുറഞ്ഞ നിരക്ക് 24,080 രൂപയുമാണ്. കഴിഞ്ഞ മാസത്തെ ഉയര്‍ന്ന നിരക്ക് 24,200 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.

അതേസമയം വെള്ളി വിലയിലും ഇന്ന് വർധനവുണ്ട്. വെള്ളി ഗ്രാമിന് 40.36 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,360 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്