തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ മാറ്റമില്ല. പവന് 23,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു രണ്ടു ദിവസം മുൻപ് വരെ. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 2,965 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസത്തിൻ്റെ ആദ്യദിനം സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് സ്വര്‍ണ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ടായിരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്ക് 24,520 രൂപയും കുറഞ്ഞ നിരക്ക് 23,600 രൂപയുമാണ് .
അതേസമയം വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഗ്രാമിന് 41.50 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,500 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഗ്രാമിന് 41.50 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,500 എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.