ആപ്പ്ജില്ല

Gold Rate in Kerala: രണ്ടു ദിവസത്തിനുള്ളിൽ സ്വര്‍ണ വിലയിൽ ഭീമമായ വര്‍ധനവ്

ഗ്രാമിന് 41.40 എന്ന നിരക്കിലാണ് വെള്ളിവ്യാപാരം പുരോഗമിക്കുന്നത്

Samayam Malayalam 5 Dec 2018, 12:07 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വൻ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് 120 രൂപ വര്‍ധിച്ച് 22,960 രൂപയിലെത്തി. ഇന്നലെയും സ്വര്‍ണ വിലയിൽ വൻ വര്‍ധനവുണ്ടായിരുന്നു. ഇന്നലെ രാവിലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു. തുടര്‍ന്ന് പിന്നാലെ തന്നെ സ്വര്‍ണ വിലയിൽ പവന് 120 രൂപ വര്‍ധിച്ചിരുന്നു. അങ്ങനെ ഇന്നലെ മാത്രം 320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. തുടര്‍ന്ന് ഇന്ന് 120 രൂപ വീണ്ടും വര്‍ധിച്ചതോടെ രണ്ട് ദിവസത്തിനുള്ളിൽ സ്വര്‍ണവിലയിൽ ഭീമമായ വര്‍ധനവാണുണ്ടായിരിക്കുന്നത്.
Samayam Malayalam രണ്ടു ദിവസത്തിനുള്ളിൽ സ്വര്‍ണ വിലയിൽ ഭീമമായ വര്‍ധനവ്
രണ്ടു ദിവസത്തിനുള്ളിൽ സ്വര്‍ണ വിലയിൽ ഭീമമായ വര്‍ധനവ്


കഴിഞ്ഞ മാസമായിരുന്നു സ്വര്‍ണ വിലയിൽ വൻ മുന്നേറ്റം അനുഭവപ്പെട്ടത്. ദീപാവലിത്തിരക്ക് മുൻകൂട്ടി സ്വര്‍ണ വില പവന് 23,720 രൂപ വരെ എത്തിയിരുന്നു. എന്നാൽ തുടര്‍ന്ന് നിരന്തരം സ്വർണ വില കുറയുകയായിരുന്നു.

അതേസമയം വെള്ളി വിലയിലും വില വൻ വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 41.40 എന്ന നിരക്കിലാണ് വെള്ളിവ്യാപാരം പുരോഗമിക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,400 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. വെള്ളി വിലയിൽ നിരന്തരം വ്യതിയാനങ്ങൾ ഉണ്ടാകുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്