ആപ്പ്ജില്ല

Gold Rate in Kerala: സ്വര്‍ണ വിലയില്‍ കുറവ്; പവന് 23,000 രൂപ

അതേസമയം വെള്ളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്

Samayam Malayalam 7 Dec 2018, 11:35 am
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 23,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഇന്നലെ ഈ മാസത്തെ ഉയര്‍ന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ഗ്രാമിന് 2,875 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ഭീമമായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
Samayam Malayalam gold 2


കഴിഞ്ഞ മാസമായിരുന്നു സ്വര്‍ണ വിലയിൽ വൻ മുന്നേറ്റം അനുഭവപ്പെട്ടത്. ദീപാവലിത്തിരക്ക് മുൻകൂട്ടി സ്വര്‍ണ വില പവന് 23,720 രൂപ വരെ എത്തിയിരുന്നു. എന്നാൽ തുടര്‍ന്ന് നിരന്തരം സ്വർണ വില കുറയുകയായിരുന്നു.

അതേസമയം വെള്ളി വിലയില്‍ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോയ്ക്ക് 41,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്