തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 23,880 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 80 രൂപ വർധിച്ചിരുന്നു. ഗ്രാമിന് 2,985 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ഈ മാസം ആദ്യ വാരത്തിൽ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 23,920 രൂപയും കുറഞ്ഞ നിരക്ക് 23,480 രൂപയുമാണ്.
അതേസമയം വെള്ളി വിലയിൽ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 40.45 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,450 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അതേസമയം വെള്ളി വിലയിൽ നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 40.45 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു കിലോ വെള്ളിക്ക് 40,450 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.