ആപ്പ്ജില്ല

സ്വർണ വില ഉയർന്ന് തന്നെ

ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. നാലു ദിവസം കൊണ്ട് പവന് 560 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നലെ സ്വർണ വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തി.

Samayam Malayalam 22 Nov 2020, 9:22 am
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു പവൻ സ്വര്‍ണത്തിന് 37,680 രൂപയാണ് വില. ഗ്രാമിന് 4,710 രൂപയും. ഇന്നലെ പവന് 160 രൂപ കൂടിയിരുന്നു. നാലു ദിവസം കൊണ്ട് പവന് 560 രൂപ കുറഞ്ഞതിന് ശേഷമാണ് ഇന്നലെ സ്വർണ വില വര്‍ധിച്ചത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ നേരിയ വര്‍ധന രേഖപ്പെടുത്തി. ഔൺസിന് 1877 ഡോളറിലാണ് ഇന്ന് വ്യാപാരം.
Samayam Malayalam സ്വർണ വില ഉയർന്ന് തന്നെ
സ്വർണ വില ഉയർന്ന് തന്നെ


സംസ്ഥാനത്ത് വെള്ളിയാഴ്ച ഒരു പവൻ സ്വര്‍ണത്തിന് 37,520 രൂപയായിരുന്നു വില. ഗ്രാമിന് 4,690 രൂപയും. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബര്‍ 9ന് സ്വര്‍ണ വില പവന് 3,880 രൂപയിൽ എത്തിയിരുന്നു. ഇതായിരുന്നു നവംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. നവംബര്‍ ഒന്ന്, രണ്ട് തിയതികളിൽ 37,680 രൂപയ്ക്കായിരുന്നു സ്വര്‍ണ വ്യാപാരം. രണ്ടു ദിവസം കൊണ്ട് പവന് 400 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു.

Also Read: 1,000 ഏക്കറിലെ സ്വപ്ന കൊട്ടാരം; ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ എയ്ഞ്ചലീന ജോളിയുടെ ഫ്രാൻസിലെ വീട് സൂപ്പര്‍ സസ്പെൻസ്

ഒക്ടോബര്‍ 1 മുതൽ 31 വരെ സ്വര്‍ണ വിലയിൽ 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒക്ടോബർ 27ന് ആണ് സ്വര്‍ണ വില ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ എത്തിയത്. ഒരു പവന് 37,880 രൂപയായിരുന്നു വില. അതേസമയം സെപ്റ്റംബറിൽ സ്വര്‍ണ വില പവന് 440 രൂപ കുറഞ്ഞിരുന്നു.

സെപ്തംബർ 15,16,21 ദിവസങ്ങളിലാണ് സ്വർണ വില സെപ്റ്റംബറിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയത്. പവന് 38,160 രൂപയായിരുന്നു വില. ഗ്രാമിന് 4,770 രൂപയും. അടുത്ത ഒരു വര്‍ഷത്തിനുള്ളിൽ സ്വര്‍ണ വിലയിൽ 10-15 ശതമാനം വരെ വര്‍ധന ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പവൻ (രൂപ)ഗ്രാം (രൂപ)ഔൺസ് (ഡോളർ)
37,6804,7101877

ശനിയാഴ്ച37,5204,6901,870.82
വെള്ളിയാഴ്ച37,6004,7001,868.35

Also Read: ഉയര്‍ന്ന നേട്ടം തരും ഗോൾഡ് ബാറുകൾ; വാങ്ങും മുമ്പ് ഇക്കാര്യങ്ങൾ അറിയാം

വെള്ളി വില

സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് ഇന്ന് 62.30 രൂപയാണ് വില. 8 ഗ്രാം വെള്ളിയ്ക്ക് 493.40 രൂപയും ഒരു കിലോഗ്രാമിന് 62,300 രൂപയാണ് ഇന്നത്തെ വില.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്