ആപ്പ്ജില്ല

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് ; വെള്ളി വിലയിൽ മാറ്റമില്ല

സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

Samayam Malayalam 30 Jun 2022, 10:49 am
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവന് 37320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4665 രൂപയാണ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കുറഞ്ഞു. സ്വര്‍ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
Samayam Malayalam you-can-consider-sgbs-with-gold-a-bit-cheaper-now.


പവന് 960 രൂപയും, ഗ്രാമിന് 120 രൂപയും കുറഞ്ഞ് ജൂൺ -15 ന് വില ഇതിനു മുമ്പത്തെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 37720 രൂപയിലെത്തിയിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കുത്തനെയുണ്ടായ ഇടിവാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്ന പ്രധാന ഘടകം. റിസർവ്വ് ബാങ്കിന്റെ നിരന്തരമായ ഇടപെടലുകളാണ് കൂടുതൽ തകർച്ചയിൽ നിന്നും രൂപയെ രക്ഷിച്ചു നിർത്തിയിരുന്നത്.

ആഗോളതലത്തിൽ വ്യാവസായിക ലോഹങ്ങൾക്ക് വില വർധിച്ചിട്ടുണ്ട്. ചെമ്പ്, ടിൻ, ലെഡ്, ഇരുമ്പയിര് എന്നിവയുടെയല്ലാം വില വർധിച്ചു . കഴിഞ്ഞ ദിവസം ഇവയുടെയെല്ലാം വിലയിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ പലിശ നിരക്കുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഓഹരികളേക്കാൾ സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണ് ആദായകരം എന്ന ചിന്താഗതി ഭൂരിഭാഗം നിക്ഷേപകർക്കുമുണ്ട്. ആഗോള തലത്തിൽ മാന്ദ്യമുണ്ടാവുമോ എന്ന ഭയവും സ്വർണ്ണവില താഴാതെ നില നിൽക്കാൻ കാരണമാണ്.

ഈ മാസത്തെ ഉയർന്ന നിരക്കായ ഒരു പവന് 38,680 രൂപയിലും, ഗ്രാമിന് 4835 രൂപയിലും തുടർന്നതിന് ശേഷം പെട്ടെന്ന് സ്വർണ്ണ വില കുറഞ്ഞിരുന്നു. ഈയിടെ ഫെഡ് നിരക്കുകൾ കുത്തനെ വർധിപ്പിക്കുകയുണ്ടായി. 1994 നു ശേഷമുള്ള ഏറ്റവും വലിയ നിരക്കായ 75 ബേസിസ് പോയന്റിന്റെ വർധനയാണ് ഇത്തവണ ഫെഡ് നിരക്കുകളില്‍ ഉണ്ടായത്.

രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിലെ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.

ആഗോള വിപണിയിൽ സ്വർണ്ണവില വർധനയിലാണ്. സ്വർണം ഔൺസിന് 1815 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും, അസ്ഥിരമായ വിപണികളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കയും, യൂറോപ്പുമടക്കമുള്ള സാമ്പത്തിക ശക്തികളും, ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കു പോകുമോ എന്നുള്ള ആശങ്ക ശക്തമാണ്.

വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 65.30 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 522.40 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 653 രൂപയും ഒരു കിലോഗ്രാമിന് 65,300 രൂപയുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്