ആപ്പ്ജില്ല

തുടര്‍ച്ചയായ വില ഇടിവിന് ശേഷം സ്വര്‍ണ വില കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വര്‍ധന. പവന് 160 രൂപയാണ് ഉയര്‍ന്നത്. ഒരു പവൻ സ്വര്‍ണത്തിന് 34800 രൂപയും ഒരു ഗ്രാമിന് 4350 രൂപയുമാണ് വില. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നു

Samayam Malayalam 21 Sept 2021, 10:12 am

ഹൈലൈറ്റ്:

  • സ്വര്‍ണ വിലയിൽ വര്‍ധന.
  • പവന് 160 രൂപയാണ് ഉയര്‍ന്നത്.
  • ഒരു പവൻ സ്വര്‍ണത്തിന് 34800 രൂപയാണ് വില
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Gold Rate
സ്വര്‍ണ വില
കൊച്ചി: തുടര്‍ച്ചയായ ദിവസങ്ങളിലെ വില ഇടിവിന് ശേഷം സ്വര്‍ണ വിലയിൽ വര്‍ധന. പവന് 160 രൂപ കൂടി. ഒരു പവൻ സ്വര്‍ണത്തിന് 34,800 രൂപയാണ് വില. ഒരു ഗ്രാമിന് 4,350 രൂപയും. രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയിൽ വര്‍ധന. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1,761.85 ഡോളറിൽ ആണ് വ്യാപാരം. ഇന്നലെ രണ്ടു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണ വില താഴ്ന്നിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 34,800 രൂപയായിരുന്നു വില.
സെപ്റ്റംബര്‍ ഒന്നിന് 35,440 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. പിന്നീട് സെപ്റ്റംബര്‍ നാലു മുതൽ ആറു വരെ തിയതികളിൽ പവന് 35,600 രൂപയിലേക്ക് വില ഉയര്‍ന്നിരുന്നു. ഇതാണ് സെപ്റ്റംബറിലെ ഉയര്‍ന്ന നിരക്ക്. പിന്നീട് സ്വര്‍ണ വില കുറഞ്ഞു.

യുഎസ് ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഉയര്‍ന്നത് സ്വര്‍ണത്തിന് മങ്ങലേൽപ്പിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ മൂന്ന് ശതമാനത്തോളം സ്വര്‍ണ വില ഇടിഞ്ഞിരുന്നു.
കൊവിഡ് കാലത്തെ റെക്കോര്‍ഡ് വിലയിൽ നിന്നാണ് ഇന്ത്യയിലെ സ്വർണ്ണ വില താഴ്ന്ന നിരക്കുകളിലേക്ക് എത്തിയത്. 10 ഗ്രാമിൻെറ 22 കാരറ്റ് സ്വർണത്തിന് സെപ്റ്റംബറിൽ 46,070 രൂപ വരെയായി വില ഉയര്‍ന്നിരുന്നു. എന്നാൽ 2021 ൽ 2020 ലെ നിലവാരത്തേക്കാൾ വില കുറഞ്ഞിട്ടുണ്ട്.. 2021 ജനുവരി 5 -ന് 22 കാരറ്റിൻെറ 10 ഗ്രാം സ്വർണത്തിന് 50,320 രൂപ നിരക്കിൽ ആയിരുന്നു വ്യാപാരം. 2019-ൽ 22 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് 35,300 രൂപ വരെ വില എത്തിയിരുന്ന സ്ഥാനത്താണിത്.

ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു വ്യാപാരം. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ആഗസ്റ്റ് ഒന്‍പത് മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ഇതാണ് ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ ഒന്നിനാണ് ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം നടന്നത് . ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു വില. ജൂലൈ 16,20 തിയതികളിലാണ് ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടന്നത്. പവന് 36,200 രൂപയായിരുന്നു.

Also Read: 29 രൂപ വീതം നീക്കി വെച്ചാൽ നാലു ലക്ഷം രൂപ; കുറഞ്ഞ തുകയിൽ നേട്ടം തരുന്ന രണ്ട് എൽഐസി പദ്ധതികൾ


സ്വര്‍ണ വില (പവന്)ഒരു ഗ്രാം വിലഡോളറിൽ (ട്രോയ് ഔൺസ്)
34,8004,3501761. 48

തിങ്കളാഴ്ച34,6404,330 1746.96



വെള്ളി വില

വെള്ളി വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 59.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. പത്ത് ഗ്രാം വെള്ളിക്ക് 596 രൂപയും ഒരു കിലോഗ്രാമിന് 59,600 രൂപയുമാണ് വില . ഇന്നലെ കിലോഗ്രാമിന് 64,200 രൂപയിൽ ആയിരുന്നു വ്യാപാരം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്