ആപ്പ്ജില്ല

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്

സ്വർണ വിലയിൽ ഇന്ന് കുറവ്. ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നുമാണ് വില ഇടിഞ്ഞത് രാജ്യാന്തര വിപണിയിൽ സ്വർണ വില താഴ്ന്നു.

Authored byശിവദേവ് സി.വി | Samayam Malayalam 21 Jan 2023, 10:45 am
ഇന്ന് കേരളത്തിൽ സ്വർണ്ണവില കുറഞ്ഞു. ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 41,800 രൂപയും, ഒരു ഗ്രാമിന് 5225 രൂപയുമാണ് വില.
Samayam Malayalam Gold rate January 21
Representative Image ()


ഇന്നലെ സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,880 രൂപയായി ആണ് വില ഉയർന്നത്. ഒരു ഗ്രാമിന് 5,235 രൂപയുമായിരുന്നു വില. പവന് 280 രൂപയുടെ വർധനയാണുണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതിനു തൊട്ടുമുമ്പത്തെ രണ്ട് ദിവസങ്ങളിൽ ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് സ്വർണ വില ഉയർന്നത്. ജനുവരിയിൽ ഇതു വരെ പവന് 1,520 രൂപയുടെ വർധനയാണുണ്ടായത്.

രാജ്യാന്തര വിപണിയിൽ സ്വർണ വില താഴ്ന്നു. ട്രോയ് ഔൺസിന് 1,926.08 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Also Read : നിങ്ങളുടെ ഭവനവായ്പാ അപേക്ഷ ബാങ്ക് നിരസിക്കാനുള്ള കാരണങ്ങൾ
ചൈനയിലെ കൊവിഡ് പശ്ചാത്തലത്തിൽ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വീണ്ടും നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരി‍ഞ്ഞതാണ് പെട്ടെന്ന് സ്വര്‍ണ വില കുതിക്കാൻ കാരണം. താൽക്കാലികമായി വില കുറഞ്ഞാലും സ്വര്‍ണ വില വീണ്ടും ഉയര്‍ന്നേക്കും. ഈ വര്‍ഷം ട്രോയ് ഔൺസ് വില 2000 ഡോളറിന് മുകളിലെത്തുമെന്ന് നിരീക്ഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ജനുവരി ഒന്നിന് 40,480 രൂപയായിരുന്നു സ്വർണ വില. എന്നാൽ ജനുവരി രണ്ടിന് വില കുറഞ്ഞ് പവന് 40,360 രൂപയായി മാറിയിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.

കേരളത്തിൽ, നവംബർ ഒന്നിന് സ്വർണ്ണവില പവന് 37,280 രൂപയായിരുന്നു. നവംബർ 17ന് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 600 രൂപ വർധിച്ച് 39,000 രൂപയായി. ഒരു ഗ്രാമിന് 75 രൂപ വർധിച്ച് 4,875 രൂപയുമായിരുന്നു. ഇത് നവംബറിലെ ഏറ്റവും ഉയർന്ന വിലയാണ്. നവംബർ നാലിന് വിലയിൽ വൻ ഇടിവുണ്ടായിരുന്നു. ഒരു പവന് 480 രൂപയും, ഒരു ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 36,880 രൂപയും, ഒരു ഗ്രാമിന് 4610 രൂപയുമായിരുന്നു വില. ഇതാണ് നവംബറിലെ ഏറ്റവും കുറഞ്ഞ വില.

വെള്ളി വില
വെള്ളി വില ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 74.50 രൂപയാണ് വില. എട്ട് ഗ്രാമിന് 596 രൂപയാണ് വില . 10 ഗ്രാമിന് 745 രൂപയാണ് വില. ഒരു കിലോ വെള്ളിക്ക് 74,500 രൂപയാണ് വില.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്