ആപ്പ്ജില്ല

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 23,200 രൂപ

ആഗോള വിപണിയിൽ വില വ്യതിയാനമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Samayam Malayalam 10 Oct 2018, 5:51 pm
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 23,200 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇത് രണ്ടാം ദിവസമാണ് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നത്. ആഗോള വിപണിയിൽ വില വ്യതിയാനമില്ലാത്തതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
Samayam Malayalam Gold-PTI


ഗ്രാമിന് 2,900 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ നേരിയ കുറവ് ഉണ്ടായി. 41.2 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. ഒരു കിലോ വെള്ളിയ്ക്ക് 41,200 രൂപയുമാണ്. വെള്ളിവിലയിൽനിരന്തരമായി വ്യതിയാനങ്ങൾ അനുഭവപ്പെടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്