കേരളത്തിൽ ഇന്ന് സ്വർണ്ണവില വീണ്ടും കുറഞ്ഞു. ഒരു പവന് 80 രൂപയും, ഒരു ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് ഇന്ന് 38,320 രൂപയും, ഒരു ഗ്രാമിന് 4790 രൂപയുമാണ് വില.
സംസ്ഥാനത്ത് ഇന്നലെയും സ്വർണ്ണവില ഇടിഞ്ഞിരുന്നു. ഒരു പവന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 38,400 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4800 രൂപയുമായിരുന്നു വില. കഴിഞ്ഞയാഴ്ച മൂന്ന് ദിവസങ്ങൾ കൊണ്ട് ഒരു പവന് 640 രൂപയും, ഒരു ഗ്രാമിന് 80 രൂപയും വർധിച്ചിരുന്നു.
യുഎസ് പലിശനിരക്ക് വർധന ഉയർന്ന നിലവാരത്തിൽ തുടരും എന്ന വിലയിരുത്തലും, ഡോളറിനെതിരെ രൂപ ശക്തി പ്രകടമാക്കിയതും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ്ണവില വർധിക്കാൻ കാരണങ്ങളായിരുന്നു.
ഈ മാസത്തെ ഏറ്റവും ഉയര്ന്ന വില ആഗസ്റ്റ് 13 മുതൽ 15 വരെയാണ് രേഖപ്പെടുത്തിയത്. ഒരു പവന് 38,360 രൂപയും, ഒരു ഗ്രാമിന് 4815 രൂപയുമായിരുന്നു വിലനിലവാരം. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ആഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് ഒരു പവന് 38,520 രൂപയും, ഒരു ഗ്രാമിന് 4710 രൂപയുമായിരുന്നു വില.
ഈയിടെ റിസർവ് ബാങ്ക് പലിശനിരക്കുകളിൽ വർധന വരുത്തിയിട്ടുണ്ട്. 50 ബേസിസ് പോയിന്റിന്റെ വർധനയാണ് വരുത്തിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുതിച്ചു ചാട്ടം വിലയിലുണ്ടായതിനു ശേഷം കഴിഞ്ഞ ആഴ്ചയിലും സ്വർണ്ണവിലയിൽ സ്ഥിരതയുണ്ടായിരുന്നു.
സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇന്നലെ ക്ലോസ് ചെയ്ത വിലയേക്കാൾ വർധന. സ്വർണം ഔൺസിന് 1778.48 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമല്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 63.40 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 507.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 634 രൂപയും, ഒരു കിലോഗ്രാമിന് 63,400 രൂപയുമാണ് ഇന്നത്തെ നിരക്ക്.