ആപ്പ്ജില്ല

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 23,600 രൂപ

ഗ്രാമിന് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Samayam Malayalam 31 Oct 2018, 12:47 pm
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 23,600 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വ്യാപാരം. എന്നാൽ ഇന്നലെയും സ്വര്‍ണ വിലയിൽ 80 രൂപയുടെ വില കുറഞ്ഞിരുന്നു. ഗ്രാമിന് 2,950 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Samayam Malayalam സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 23,600 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് 23,600 രൂപ


ഈ മാസം തന്നെ സ്വര്‍ണവിലയില്‍ 1000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ മാസം ഒന്നിന് സ്വര്‍ണ വില 22,460 രൂപയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇത് 23,760 രൂപയിലെത്തുകയായിരുന്നു. ഉത്സവകാല ഡിമാന്‍ഡിലെ വര്‍ധനയും ഒാഹരി വിപണിയിലെ മോശമായ കാലാവസ്ഥയും വില വര്‍ധനവിന് കാരണമായി.

ഇന്ത്യയില്‍ സ്വര്‍ണ വില ഉയരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറയുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതാണ് ഇതിനു കാരണം.

അതേസമയം വെള്ളി വിലയില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 41.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു കിലോയ്ക്ക് 41,250 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ വെള്ളി വില ഗ്രാമിന് 41.30 രൂപയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്