ആപ്പ്ജില്ല

നികുതി ലാഭിയ്ക്കാൻ മികച്ച 3 നിക്ഷേപ പദ്ധതികൾ

2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി ഇളവിനായി നിക്ഷേപം നടത്തേണ്ട അവസാന തിയതി ജൂലൈ 31 ആണ്. നികുതി ഇളവിനൊപ്പം മികച്ച റിട്ടേണും വാഗ്ദാനം ചെയ്യുന്ന പദ്ധതികൾ അറിയാം

Samayam Malayalam 10 Jul 2020, 11:55 am
കൊച്ചി: 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി ഇളവിനായി നിക്ഷേപം നടത്തേണ്ട അവസാന തിയതി ജൂലൈ 31 ആണ്. ആദായ നികുതി നിയമ പ്രകാരം നികുതി ലാഭിയ്ക്കാൻ മികച്ച നിക്ഷേപ പദ്ധതികൾ തിരയുകയാണോ? ഒന്നര ലക്ഷം രൂപ വരെയുള്ള നികുതി ഇളവിനായി ഈ നിക്ഷേപ മാര്‍ഗങ്ങൾ പരിഗണിയ്ക്കാം.
Samayam Malayalam ആദായ നികുതി
ആദായ നികുതി


എൻഎസ്‍സി

ആദായ നികുതി ലാഭിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ക്കു മുന്നിലുള്ള മികച്ച നാഷണൽ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റുകളിലെ നിക്ഷേപം. നികുതി ആനുകൂല്യങ്ങൾക്കൊപ്പം നിശ്ചിത വരുമാനവും ലഭിയ്ക്കും എന്നതാണ് ദേശീയ സെക്യുരിറ്റി പദ്ധതിയെ ആകര്‍ഷകമാക്കുന്നത്. പദ്ധതിയ്ക്ക് കീഴിൽ പ്രതിവര്‍ഷം 6.8 ശതമാനം റിട്ടേൺ ലഭിയ്ക്കും. അഞ്ച് വര്‍ഷത്തെ ലോക്ക് ഇൻ പീരിയിഡിൽ പദ്ധതിയ്ക്ക് കീഴിൽ അഞ്ച് വര്‍ഷം നിക്ഷേപം നടത്തിയാൽ തുക 13,890 രൂപയാകും.

Also Read: 80 സി കൂടാതെയും ആദായ നികുതി ഇളവു നേടാനുണ്ട് ചില വഴികൾ

എൽഐസി ജീവൻ ശാന്തി പ്ലാൻ


പെൻഷനും ഇൻഷുറൻസ് പരിരക്ഷ്യ്ക്കും ഒപ്പം നികുതി ആനുകൂല്യവും നൽകുന്ന പദ്ധതിയാണ് എൽഐസിയുടെ ജീവൻ ശാന്തി പ്ലാൻ. 1.5 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് കീഴിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം. നിക്ഷേപകന് 30 വയസ് പൂര്‍ത്തിയായിരിക്കണം. 10 ലക്ഷം രൂപ നിക്ഷേപത്തിന് പ്രതിവര്‍ഷം 70,000 രൂപ ആന്യുറ്റിയായി ലഭിയ്ക്കും. ആന്യുറ്റി കാലാവധിയിൽ നിക്ഷേപകൻെറ താൽപ്പര്യം അനുസരിച്ച് വ്യത്യാസം വരുത്താം.

സീനിയര്‍ സിറ്റിസൺസ് സേവിങ്സ് സ്കീം

മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിയ്ക്കുന്നത് വഴി 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യം ലഭിയ്ക്കും. 7.4 ശതമാനം വാ‍ര്‍ഷിക റിട്ടേണാണ് ഇത്തരം നിക്ഷേപ പദ്ധതികളിൽ നിന്ന് ലഭിയ്ക്കുക.15 ലക്ഷം രൂപ വരെ ഇത്തരം പദ്ധതികളിൽ നിക്ഷേപിയ്ക്കാം. പബ്ലിക് പ്രൊവിഡൻറ് ഫണ്ട്, ഇഎൽഎസ്എസ് എന്നിവയും നികുതി ഇളവിനായി നിക്ഷേപിയ്ക്കാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്