ആപ്പ്ജില്ല

ടാക്സ് റിട്ടേൺ; വൈകിയാൽ 10,000 രൂപ പിഴ, ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കാം

ആദായ നികുതി റിട്ടേൺ സമര്‍പ്പിയ്ക്കുന്നതിനുള്ള അവസാന തിയതി വീണ്ടും നീട്ടിയെങ്കിലും സമയമെടുത്ത് ശ്രദ്ധാപൂര്‍വ്വം റിട്ടേൺ സമര്‍പ്പിയ്ക്കാൻ ശ്രദ്ധിയ്ക്കാം.

Samayam Malayalam 22 Jul 2020, 5:09 pm
കൊച്ചി: ആദായ നികുതി നൽകിയില്ലെങ്കിലോ റിട്ടേൺ സമര്‍പ്പിയ്ക്കാൻ വൈകിയാലോ വലിയ തുക പിഴ നൽകേണ്ടതായി വരും. 10,000- യോ അധിലധികമോ ആണ് പിഴ ഈടാക്കുക. ആദായ നികുതി അടയ്ക്കണ്ട അവസാന തിയതിയ്ക്കു ശേഷമാണ് റിട്ടേൺ നൽകിയതെങ്കിൽ 5, 000 രൂപയോളം പിഴ ഈടാക്കും. ആകെ വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപയാണ് ഈടാക്കുകയെങ്കിലും നിര്‍ദിഷ്ട സമയം കഴിഞ്ഞാൽ 10,000 രൂപ വരെ ഈടാക്കിയേക്കും. ഇത് ഒഴിവാക്കാൻ നിശ്ചിത തിയതിയ്ക്കുള്ളിൽ എല്ലാ രേഖകളും പരിശോധിച്ച് റിട്ടേൺ സമര്‍പ്പിയ്ക്കാം.
Samayam Malayalam ആദായ നികുതി റിട്ടേൺ
ആദായ നികുതി റിട്ടേൺ


Also Read: അഞ്ചുവര്‍ഷത്തെ നികുതി റിട്ടേൺ ഫയലിംഗ് പൂർത്തിയാകാത്തവർക്ക് സെപ്റ്റംബര്‍ 30 വരെ

ഫോം 16 പരിശോധിയ്ക്കാൻ മറക്കരുത്


ശമ്പള വരുമാനക്കാര്‍ക്ക് തൊഴിൽ ഉടമയിൽ നിന്നു ലഭിയ്ക്കുന്ന ഫോം 16 പരിശോധിച്ച് നികുതി വിരങ്ങൾ നിങ്ങളുടെ പാൻ ‍നമ്പരിൽ ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കാം . പെൻഷൻകാര്‍ക്ക് ട്രഷറിയിൽ നിന്നും ഫോം 16 ലഭിയ്ക്കും. ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും എല്ലാം പിടിച്ചിട്ടുള്ള ആദായ നികുതി വിവരങ്ങൾ ഇതിൽ നിന്ന് കൃത്യമായി മനസിലാക്കാനും പരിശോധിയ്ക്കാനും ആകും. പാര്‍ട്ട് എയിൽ നിന്ന് നികുതി പിടിച്ച വിവരങ്ങളും പാൻ നമ്പരും എല്ലാം അറിയാനാകും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്