ആപ്പ്ജില്ല

2018-19 ആദായ നികുതി റിട്ടേണുകൾ സമര്‍പ്പിയ്ക്കാനുള്ള തിയതി നീട്ടി

2019 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേൺ സമര്‍പ്പിയ്ക്കാനുള്ള തിയതി വീണ്ടും നീട്ടി. കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ജൂലൈ 31 വരെ നീട്ടിയിരുന്ന തിയതിയാണ് വീണ്ടും രണ്ടു മാസം കൂടെ നീട്ടിയത്. ലക്ഷക്കണക്കിന് നികുതി ദായകര്‍ക്ക് തീരുമാനം പ്രയോജനകരമാകും

Samayam Malayalam 30 Jul 2020, 11:16 am
കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണുകൾ സമര്‍പ്പിയ്ക്കാനുള്ള തിയതി നീട്ടി. സെപ്റ്റംബര്‍ 30 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. ജൂലൈ 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തിയതി.
Samayam Malayalam ആദായ നികുതി
ആദായ നികുതി


Also Read: ടാക്സ് റിട്ടേൺ; വൈകിയാൽ 10,000 രൂപ പിഴ, ഇക്കാര്യങ്ങൾ അറിഞ്ഞിരിയ്ക്കാം

കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. കൊറോണ പ്രതിസന്ധി മൂലം ദുരിതം അനുഭവിയ്ക്കുന്ന നികുതി ദായകര്‍ക്ക് ഏറെ സഹായകരമാണ് പ്രഖ്യാപനം.

റിവൈസ്ഡ് ടാക്സ് റിട്ടേണുകൾ സമര്‍പ്പിയ്ക്കാനുള്ള അവസാന തിയതിയും ഇതു തന്നെയാണ്. ഇതു മൂന്നാം തവണയാണ് ആദായ നികുതി റിട്ടേണുകൾ സമര്‍പ്പിയ്ക്കാനുള്ള തിയതി സര്‍ക്കാര്‍ നീട്ടി നൽകുന്നത് എന്നത് ശ്രദ്ധേയമാണ്. സാധാരണയായി റിട്ടേൺ സമര്‍പ്പിയ്ക്കണ്ട മാര്‍ച്ചിൽ ഇത് ജൂൺ 30 വരെയായി നീട്ടി നൽകിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്