ആപ്പ്ജില്ല

ആദായ നികുതി; ഇ-ഫയലിങ് സിംപിളാണ്

ആദായ നികുതി റിട്ടേൺ ഓൺലൈനായി എളുപ്പത്തിൽ സമർപ്പിയ്ക്കാനാകുന്നത് നിരവധി നികുതി ദായകർക്ക് സഹായകരമാണ്. ഇതിനായി ആദായ നികുതി വകുപ്പിൻറെ ഇൻകം ടാക്സ് ഇന്ത്യ ഇ-ഫയലിങ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം

Samayam Malayalam 11 May 2020, 3:34 pm
കൊച്ചി: ആദായ നികുതി നൽകുന്നുണ്ടോ? എക്കൌണ്ടൻറുമാരുടെ സഹായമില്ലാതെ നിങ്ങൾക്ക് സ്വയം ഇ-ഫയലിങ് ചെയ്യാം. കഴിഞ്ഞ സാമ്പത്തിക വർഷം വാർഷിക വരുമാനം 2,50,000 രൂപയിൽ കൂടുതലാണെങ്കിൽ ആദായ നികുതി നൽകണം.
Samayam Malayalam Income Tax


കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനകൾക്കുൾപ്പെടെ നികുതി ഇളവ് ലഭ്യമാകും. നേരിട്ടും ആദായ നികുതി വകുപ്പിൻറെ ഇൻകം ടാക്സ് ഇന്ത്യ എന്ന വെബ്സൈറ്റ് വഴി നേരിട്ടും ആദായ നികുതി ഫയൽ ചെയ്യാം.

Also Read: ആദായ നികുതി നൽകുന്നുണ്ടോ? ഈ മുന്നറിയിപ്പ് അവഗണിയ്ക്കരുത്

ഓൺലൈനായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് എങ്ങനെ എന്നറിയാം

*incometaxindiaefiling.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.

*പാൻ, പാസ്‍വേഡ്, കാപ്ച കോഡ് വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക.
*ഇ-ഫയൽ മെനുവിൽ ഇൻകം ടാക്സ് റിട്ടേൺ എന്നതിൽ ക്ലിക്ക് ചെയ്യുക.

*അസസ്മെൻറ് ഇയ‍ര്‍, ഫോം നെയിം, ഫയലിങ് ടൈപ്പ്, സബ്മിഷൻ മോഡ് എന്നിവ നൽകുക.

*നി‍ര്‍ദേശങ്ങൾ കൃത്യമായി വായിച്ച് ജനറൽ ഇൻഫ‍ര്‍മേഷൻ ക്ലിക്ക് ചെയ്യുക.

*ആധാ‍ര്‍, ഫോൺ നമ്പ‍ര്‍, അഡ്രസ് തുടങ്ങിയ വിവരങ്ങൾ പരിശോധിയ്ക്കുക.

*എംപ്ലോയ‍ര്‍ കാറ്റഗറി തെരഞ്ഞെടുക്കുക. സേവ് ഡ്രാഫ്റ്റ് നൽകാം.

*കംപ്യൂട്ടേഷൻ ആൻഡ് ഇൻകം ആൻഡ് ടാക്സ് എന്നതിൽ ശമ്പള വിവരങ്ങൾ നൽകാം.

*ബിടു, ബി ത്രീ തുടങ്ങിയ ഓപ്ഷനുകളിൽ അനുയോജ്യമായത് തെരഞ്ഞെടുത്ത് വിവരങ്ങൾ നൽകുക (ഭവന വായ്പാ പലിശ, വാടക )

*ഐടിആ‍ര്‍ വേരിഫൈ ചെയ്യുക.
*ഓൺലൈനായി വേരിഫൈ ചെയ്താൽ മാത്രമേ ആദായ നികുതി വകുപ്പ് തുട‍ര്‍നടപടികൾ സ്വീകരിയ്ക്കൂ.

*വിവരങ്ങൾ വീണ്ടും പരിശോധിച്ചതിന് ശേഷം പ്രിവ്യൂ ആൻഡ് സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യാം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്