ആപ്പ്ജില്ല

ഇനി ആര്‍ക്കും നികുതി ലാഭിക്കാം; വഴികളിതാ...

ഭവന വായ്പ, ഇന്‍ഷുറന്‍സുകള്‍, മെഡിക്കല്‍ ചെലവുകള്‍, കുട്ടികളുടെ പഠനച്ചെലവുകള്‍ എന്നിവയ്ക്കു നികുതി നേട്ടം സമ്മാനിക്കാന്‍ സാധിക്കും. ആദായനികുതി സെഷന്‍ 80 സി, സെഷന്‍ 24 ബി പ്രകാരം രണ്ടു ലക്ഷം രൂപ വരെ പലിശയിനത്തില്‍ ഭവനവായ്പയ്ക്കായി ഉപയോഗിക്കാം.

Samayam Malayalam 19 Jan 2022, 11:24 am
കോവിഡും ലോക്ക്ഡൗണും ആളുകളുടെ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്. പലരുടേയും വരുമാനത്തില്‍ വലിയ വ്യത്യാസങ്ങള്‍ വന്നു. പണപ്പെരുപ്പം കുതിച്ചതോടെ കുടുംബ ബജറ്റ് താളംതെറ്റി കഴിഞ്ഞു. എന്നാല്‍ ഇതിന് ആനുപാതികമായി വരുമാനം വര്‍ധിക്കുന്നില്ലെന്നതാണ് ഇന്നത്തെ പ്രശ്‌നം.
Samayam Malayalam ways to save on tax things to keep in mind
ഇനി ആര്‍ക്കും നികുതി ലാഭിക്കാം; വഴികളിതാ...

കിട്ടുന്ന വരുമാത്തില്‍നിന്നു നികുതി കൂടി പോകുന്നതോടെ കുടുംബച്ചെലവുകള്‍ വഹിക്കുന്നതിനായി കടമെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ വളരെ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നികുതിയിനത്തില്‍ നഷ്ടമാകുന്ന തുക നിങ്ങള്‍ക്കു ലാഭിക്കാന്‍ സാധിക്കും. ഇതിനുള്ള വഴികളാണ് താഴെ കൊടുത്തിരിക്കുന്നത്.


​നികുതിനേട്ടം നല്‍കുന്ന നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കുക

ആര്‍.ബി.ഐ. ധനനയത്തില്‍ അടിസ്ഥാനനിരക്കുകള്‍ തുടര്‍ച്ചയായി താഴെ നില്‍ക്കാന്‍ അനുവദിച്ചതോടെ സാധാരണ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്നതു സത്യമാണ്. എന്നാല്‍ നികുതി നേട്ടം നല്‍കുന്ന നിക്ഷേപങ്ങള്‍ ഇപ്പോഴും ആകര്‍ഷകമായ ആദായം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലുപരി ഇത്തരം നിക്ഷേപങ്ങളിലേക്കു ഫണ്ട് മാറ്റുന്നതോടെ നികുതി ബാധ്യതയില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കും.

Also Read: 10 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ ഒരു രൂപ പോലും ആദായനികുതി നൽകേണ്ടതില്ല; അറിയേണ്ട കാര്യങ്ങള്‍

നികുതിയായി വെറുതേ നല്‍കുന്ന തുക നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുകയും ചെയ്യും. ഇ.പി.എഫ്, പി.പി.എഫ്, അഞ്ചു വര്‍ഷത്തിനു മുകളിലുള്ള സ്ഥിരനിക്ഷേപങ്ങള്‍, ലൈഫ് ഇന്‍ഷുറന്‍സ്, ഇ.എല്‍.എസ്.എസ്. മ്യൂച്വല്‍ഫണ്ടുകള്‍, എന്‍.പി.എസ്. തുടങ്ങിയവയെല്ലാം ഇതിനായി പരിഗണിക്കാം.

​ശരിയായ ശമ്പള ഘടന തെരഞ്ഞെടുക്കുക

ശമ്പളവരുമാനക്കാര്‍ പലപ്പോഴും അവരുടെ ശമ്പളഘടന ശരിയായി മനസിലാക്കുന്നില്ലെന്നതാണു വാസ്തവം. ശമ്പളത്തിലെ നികുതിഘടകങ്ങള്‍ നിങ്ങളുടെ തൊഴിലുടമയുടെ സഹായത്തോടെ പുനഃക്രമീകരിക്കാന്‍ സാധിക്കും. നികുതി ഇളവ് നല്‍കുന്ന ഘടകങ്ങള്‍ വര്‍ധിപ്പിച്ചു നികുതി ബാധകമായ തുക കുറയ്ക്കാന്‍ തൊഴിലുടമയോട് ആവശ്യപ്പെടാവുന്നതാണ്. ഇതുവഴി ഒരു പരിധി വരെ നികുതി നേട്ടം കൈവരിക്കാന്‍ സാധിക്കും.

Also Read: ബജറ്റ്: നൈപുണ്യ വായ്പയ്ക്കു കൂടുതൽ ഇളവുകൾ വന്നേക്കും

​നികുതി വിഹിതംകൊണ്ട് റിട്ടയര്‍മെന്റ് സമ്പാദ്യം വളര്‍ത്തുക

വരുമാനം ഉള്ള സമയത്തു തന്നെ റിട്ടയര്‍മെന്റ് പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അതായത് വരുമാനത്തിന്റെ ഒരു ഭാഗം തുടക്കം മുതല്‍ റിട്ടയര്‍മെന്റിനായി മാറ്റിവയ്ക്കുന്നത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നികുതി നേട്ടവും സമ്മാനിക്കും. ഇ.പി.എഫിനു പുറമേ വി.പി.എഫും പരിഗണിക്കാവുന്നതാണ്. പക്ഷെ നിക്ഷേപ പരിധി 1.5 ലക്ഷം കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ ഇതു ഫലപ്രദമാകുകയുള്ളു. ഇത്തവണ ബജറ്റില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേക്കാന്‍ സാധ്യതയുണ്ട്.

Also Read: തുച്ഛമായ വരുമാനത്തില്‍നിന്നും മികച്ച സാമ്പാദ്യം വളര്‍ത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

​ഇളവുകള്‍ പ്രയോജനപ്പെടുത്തുക

ഭവന വായ്പ, ഇന്‍ഷുറന്‍സുകള്‍, മെഡിക്കല്‍ ചെലവുകള്‍, കുട്ടികളുടെ പഠനച്ചെലവുകള്‍ എന്നിവയ്ക്കു നികുതി നേട്ടം സമ്മാനിക്കാന്‍ സാധിക്കും. ആദായനികുതി സെഷന്‍ 80 സി, സെഷന്‍ 24 ബി പ്രകാരം രണ്ടു ലക്ഷം രൂപ വരെ പലിശയിനത്തില്‍ ഭവനവായ്പയ്ക്കായി ഉപയോഗിക്കാം.

ആദായനികുതിയുടെ സെഷന്‍ 80ഡി പ്രകാരം പങ്കാളിക്കും കുട്ടികള്‍ക്കും നിങ്ങള്‍ക്കും വേണ്ടിയുള്ള പ്രതിരോധ ആരോഗ്യ പരിശോധനയുടെ ചെലവ് ഉള്‍പ്പെടെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ഒരാള്‍ക്ക് 25,000 രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. ഇതുകൂടാതെ, മുതിര്‍ന്ന പൗരന്‍മാരായ രക്ഷിതാക്കളുടെ ആരോഗ്യ ഇന്‍ഷുറന്‍സിനായി 50,000 രൂപ വരെ അധിക കിഴിവ് ലഭിക്കും.

Also Read: കുറഞ്ഞ ചെലവില്‍ 'ഗ്രീന്‍ ഗോള്‍ഡ്' കൃഷി ചെയ്യാം; വരുമാനം ലക്ഷങ്ങള്‍

ആദായനികുതിയുടെ സെക്ഷന്‍ 80ജി പ്രകാരം, സ്ഥാപനങ്ങള്‍ക്കും മറ്റും നല്‍കുന്ന സംഭാവനകള്‍ വഴി 25,000 രൂപ വരെ നികുതിയിളവിന് അര്‍ഹത നേടാം. സംഭാവന കൈപ്പറ്റിയെന്നതിനു രേഖകള്‍ സമര്‍പ്പിക്കണമെന്നു മാത്രം. 80 സിക്ക് കീഴില്‍ രണ്ട് കുട്ടികള്‍ക്കുള്ള ട്യൂഷന്‍ ഫീസായി പ്രതിവര്‍ഷം 1.5 ലക്ഷം രൂപയും ഇതിനായി പ്രയോജനപ്പെടുത്താം. ഈ ഇളവുകള്‍ ഫലപ്രദമായി വിനിയോഗിക്കുക.

​സമയപരിധി പാലിക്കുക

റിട്ടേണുകള്‍ അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ ഫയല്‍ ചെയ്യുകയെന്നതാണ് നികുതി നേട്ടത്തിനുള്ള മറ്റൊരു മാര്‍ഗം. സമയമുണ്ടെന്നു കരുതി പലരും ഇതു വൈകിക്കാറുണ്ട്. അവസാന നിമിഷം തിരക്കിട്ട് റിട്ടേണുകള്‍ ഫയല്‍ ചെയ്യുമ്പോള്‍ പല ഇളവുകളും മറക്കും. പലിശയും, പിഴയും ഒഴിവാക്കുന്നതിനും ഇളവുകള്‍ മനസിലാക്കുന്നതിനും റിട്ടേണുകള്‍ നേരത്തേ ഫയല്‍ ചെയ്യുക. റീഫണ്ടും ഇതുവഴി വേഗത്തിലാക്കാന്‍ സാധിക്കും.

Also Read: ഇത് 'ക്യൂ'മാന്‍; വരി നിന്നു ദിവസം സമ്പാദിക്കുന്നത് 16,000 രൂപ!

​പുതിയ വ്യക്തിഗത നികുതി ഘടന

പുതിയ വ്യക്തിഗത നികുതി ഘടനയ്ക്കു കീഴില്‍, ചില വ്യവസ്ഥകള്‍ക്ക് വിധേയമായി, വ്യക്തികള്‍ക്കോ കുടുംബങ്ങള്‍ക്കോ ചില ഇളവുകളും കിഴിവുകളും, കൂടാതെ ബാധകമായ കുറഞ്ഞ സ്ലാബ് നിരക്കിലും നികുതി അടയ്ക്കാന്‍ സാധിക്കും. ഇതിനായി ഒരു നികുതി വിദഗ്ധന്റെ സേവനം തേടാവുന്നതാണ്. നിക്ഷേപങ്ങളുടേയും മറ്റും കൃത്യമായ രേഖകള്‍ സൂക്ഷിക്കുകയെന്നതാണ് ഇതിനുള്ള മാര്‍ഗം.

Also Read: നിങ്ങൾ 50 വയസിലേക്ക് അടുക്കുകയാണോ? മികച്ച സാമ്പത്തിക ഭദ്രതയ്ക്കായി 6 കാര്യങ്ങൾ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്