ആപ്പ്ജില്ല

സ്വാദ്യയിൽ തേനൂറുന്നു, ആർക്കും ഏറ്റെടുക്കാവുന്ന ധീരമായ തീരുമാനം; പ്രതിമാസം 12 ലക്ഷം ആദായം നേടി ദമ്പതികൾ

സ്വാദ്യ എന്ന പേരില്‍ ആരംഭിച്ച അസംസ്‌കൃത തേനിന്റെ ബിസിനസ് വെറും രണ്ട് വര്‍ഷം കൊണ്ടാണ് വിപണി പിടിച്ചത്. ആദ്യം സ്വന്തം നിലയില്‍ തന്നെ ഇരുവരും തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു. എന്നാല്‍ അത് കൂടുതല്‍ ഫലപ്രദമാകില്ലെന്ന തിരിച്ചറിവില്‍ ഇരുവരും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് തേനീച്ച വളര്‍ത്തലില്‍ പരിശീലനം നേടി.

Samayam Malayalam 10 Mar 2022, 12:30 pm
കോര്‍പ്പറേറ്റ് ജോലികള്‍ ഉപേക്ഷിച്ച് സ്വന്തം നാട്ടില്‍ ഏതെങ്കിലും വിധത്തിലുള്ള ബിസിനസ് തുടങ്ങുന്ന സംരംഭകരുടെ എണ്ണം ഇപ്പോള്‍ പെരുകികൊണ്ടിരിക്കുയാണ്. ആദ്യഘട്ടത്തില്‍ കുറച്ചൊക്കെ പ്രയാസം ഉണ്ടാകുമെങ്കിലും ഇത്തരക്കാരുടെ ബിസിനസുകള്‍ പതുക്കെ മണ്ണില്‍ വേരൂന്നി പടര്‍ന്ന് പന്തലിക്കുന്നതാണ് അവരുടെ കഥകള്‍ പറഞ്ഞുതരുന്നത്. അത്തരം മണ്ണിന്റെ മണമുള്ള ഒരു സംരംഭം തുടങ്ങി വിജയത്തിലെത്തിച്ച ഒരു ദമ്പതികളെ പരിചയപ്പെടുത്തുകയാണ് ഇവിടെ.
Samayam Malayalam gujarat couples himanshu and tanvi patel making 12 lakh monthly from organic chemical free honey
സ്വാദ്യയിൽ തേനൂറുന്നു, ആർക്കും ഏറ്റെടുക്കാവുന്ന ധീരമായ തീരുമാനം; പ്രതിമാസം 12 ലക്ഷം ആദായം നേടി ദമ്പതികൾ


​ആർക്കും മാതൃകയാക്കാം ഈ ധീര തീരുമാനം

ഗുജറാത്ത് സ്വദേശികളായ തന്‍വിയും ഹിമന്‍ഷു പട്ടേലുമാണ് ഈ സംരംഭകര്‍. ജെ.എസ്.ഡബ്യു സ്റ്റീല്‍ പ്ലാന്റിലെ സീനിയര്‍ മാനേജരായിരുന്നു ഹിമന്‍ഷു പട്ടേല്‍. പങ്കാളി തന്‍വി സ്‌കൂള്‍ ടീച്ചറുമായിരുന്നു. എന്നാല്‍ ഇരുവരും ജോലി ഉപേക്ഷിച്ച് സ്വന്തം ഭൂമിയില്‍ തേനീച്ച വളര്‍ത്തല്‍ ആരംഭിക്കുകയായിരുന്നു. 2019ലാണ് ഇരുവരുടെയും തേന്‍ വിപണനം ആരംഭിക്കുന്നത്.

Also Read: ബിറ്റ്‌കോയിന്റെ അജ്ഞാത സൃഷ്ടാവ് ഇലോൺ മസ്‌കോ? ചൂടുപിടിച്ച് സാമൂഹിക മാധ്യമങ്ങൾ

സ്വാദ്യ എന്ന പേരില്‍ ആരംഭിച്ച അസംസ്‌കൃത തേനിന്റെ ബിസിനസ് വെറും രണ്ട് വര്‍ഷം കൊണ്ടാണ് വിപണി പിടിച്ചത്. ആദ്യം സ്വന്തം നിലയില്‍ തന്നെ ഇരുവരും തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചു. എന്നാല്‍ അത് കൂടുതല്‍ ഫലപ്രദമാകില്ലെന്ന തിരിച്ചറിവില്‍ ഇരുവരും കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നിന്ന് തേനീച്ച വളര്‍ത്തലില്‍ പരിശീലനം നേടി. രണ്ട് തടി ബോക്‌സുകളിലാണ് ആദ്യം തേനീച്ച വളര്‍ത്തിയത്.

​പ്രതിസന്ധികളിലും പോരാടുന്നു

ക്രമേണ നൂറായും അഞ്ഞൂറായും ബോക്‌സുകളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ തേനീച്ചകള്‍ കൂട്ടത്തോടെ ചാകാന്‍ തുടങ്ങിയെന്ന് ഹിമന്‍ഷു പറയുന്നു. തേനീച്ചകള്‍ മൂന്നോ നാലോ കിലോമീറ്റർ ചുറ്റളവിലുള്ള രാസവസ്തുക്കള്‍ ശ്വസിച്ചാല്‍ തത്ക്ഷണം ചത്തുപോകുമെന്നും, അയല്‍പക്കങ്ങളിലുള്ള കൃഷിഭൂമികളില്‍ രാസവളങ്ങളടെയും മറ്റും ഉപയോഗമായിരുന്നു തേനീച്ചകള്‍ക്ക് വില്ലനായതെന്നും തന്‍വി പറയുന്നു. ഇതേതുടര്‍ന്ന് 3,60,000 രൂപയാണ് നഷ്ടമായത്.

Also Read: ജിയോ മാര്‍ട്ട് ഫ്രാഞ്ചൈസി തുടങ്ങാം; മാസം മികച്ച വരുമാനം ഉറപ്പാക്കാം

പിന്നീട് അയല്‍ഫാമുകളില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ടത് തങ്ങളുടെ കൂടി ബാധ്യതയായി എന്ന് ഇവര്‍ പറയുന്നു. ഒടുവില്‍ രാസവളങ്ങളുള്ള കൃഷി ഒഴിവാക്കി സമീപ പ്രദേശങ്ങളിലെ കര്‍ഷകരും തേനീച്ച കൃഷി ആരംഭിച്ചു. ഇത് ഗുണമായി. തേനീച്ച വളര്‍ത്തുന്നവരില്‍ നിന്നാണ് ആദ്യം തേനീച്ചക്കൂടുകള്‍ വാങ്ങിയിരുന്നത്. ഓരോ തടി കൂട്ടിലും എട്ട് തേനീച്ചക്കൂടുകള്‍ വിളവെടുത്തു, അതില്‍ ആകെ 30,000 തേനീച്ചകള്‍ ഉണ്ടായിരുന്നു.

​ശുദ്ധമായ തേൻ, ഗണ്യമായ വരുമാനം

'ഞങ്ങള്‍ സീസണില്‍ 4,000 രൂപയ്ക്ക് തേനീച്ചക്കൂടുകള്‍ വാങ്ങി, അല്ലാത്തപക്ഷം 17,000 രൂപ വരെ വിലവരും. ഞങ്ങള്‍ കെ.വി.കെയില്‍ നിന്ന് പെട്ടികള്‍ വാങ്ങി തേനീച്ചകളെ വിളവെടുക്കാന്‍ തുടങ്ങി, ഇതിന് 12 ദിവസം വരെ എടുക്കാം. സ്ഥാനം മാറ്റണമെങ്കില്‍ അവരുടെ ഭക്ഷണം, ലേബര്‍ ചാര്‍ജുകള്‍, മൈഗ്രേഷന്‍ ചാര്‍ജുകള്‍ എന്നിവയുള്‍പ്പെടെ 1,50,000 രൂപയോളം പ്രതിവര്‍ഷം അറ്റകുറ്റപ്പണികള്‍ക്കായി ചെലവാകും.'- ഹിമാന്‍ഷു പറയുന്നു.

Also Read: ശമ്പളം നല്‍കാതെ കമ്പനി പറ്റിച്ചു; കുടുംബം പട്ടിണിയിലായതോടെ കടം വാങ്ങി സംരംഭകനായി, പടുത്തുയര്‍ത്തിയത് 100 കോടിയുടെ സാമ്രാജ്യം

പെട്ടികള്‍ പരിപാലിക്കാന്‍ ഇരുവരും ദിവസവും രണ്ട് മണിക്കൂര്‍ ചെലവഴിച്ചു. വിളവെടുപ്പ് ദിവസം എല്ലാ പെട്ടികളും കൊണ്ടുവരാന്‍ അവര്‍ക്ക് 12 മണിക്കൂര്‍ വരെ എടുത്തു. കാലിയായ പെട്ടിയിലേക്ക് കട്ടകൾ മാറ്റുകയും ഉപരിതലത്തില്‍ നിന്ന് തേന്‍ നീക്കം ചെയ്യുകയും ചെയ്യും. മുട്ടകള്‍ക്ക് ദോഷം വരുത്താതെ ഇത് ചെയ്യാന്‍ തേന്‍ എക്സ്ട്രാക്റ്റര്‍ മെഷീന്‍ ഇരുവരും ഉപയോഗിച്ചു.

അസംസ്‌കൃത തേനാണ് ഇവര്‍ വില്‍ക്കുന്നത്. എഫ്എസ്എസ്എഐ അംഗീകാരമുണ്ട്. ഒരുമാസം 300 കിലോ തേന്‍ വില്‍ക്കുന്നുണ്ട്. ശരാശരി ഒമ്പതു ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപാവരെ ലാഭം ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. സമീപത്തെ ഫാമുകളിലെ കര്‍ഷകരുടെ തേനും ഇവര്‍തന്നെ സംഭരിച്ച് നല്ല വരുമാനം ഉറപ്പാക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്