ആപ്പ്ജില്ല

ലോൺ എടുത്തിട്ടുണ്ടോ? വ്യവസായ വകുപ്പ് തരും 60,000 രൂപ സബ്‍സിഡി

എംഎസ്എംഇ സംരംഭങ്ങളുടെ ലോണിന് വ്യവസായ ഭദ്രത പദ്ധതി പ്രകാരം 60,000 രൂപ പലിശ സബ്‍സിഡി

Curated byറിങ്കു ഫ്രാൻസിസ് | Samayam Malayalam 24 Aug 2021, 6:18 pm
കോവിഡ് മൂലം പ്രതിസന്ധിയിലായ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ബാങ്ക് വായ്പയിൽ പലിശ സബ്സിഡി . വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വ്യവസായ ഭദ്രത പദ്ധതി പ്രകാരമാണ് അധിക സബ്‍സിഡി നൽകുന്നത്. 60,000 രൂപ വരെയാണ് പലിശ സബ്‍സിഡി നൽകുന്നത്. നേരത്തെ ഇത് 30,000 രൂപയായിരുന്നു. പുതിയ ലോണുകൾക്കും സഹായം ലഭ്യമാണ്
Samayam Malayalam here is about financial aid provided by dic
ലോൺ എടുത്തിട്ടുണ്ടോ? വ്യവസായ വകുപ്പ് തരും 60,000 രൂപ സബ്‍സിഡി


സഹായം ആര്‍ക്കൊക്കെ?

പദ്ധതി പ്രകാരം 2020 ഏപ്രിൽ 1 മുതൽ 2020 ഡിസംബർ 31 വരെ ബാങ്കിൽനിന്ന് എടുത്തിട്ടുള്ള അധിക പ്രവർത്തന മൂലധന വായ്പയ്ക്കോ അധിക ടേം ലോണിനോ ആണ് പലിശ സബ്സിഡി ലഭിക്കുക. ഇത്തരം വായ്പകൾ ലഭിച്ചിട്ടുള്ള ഉൽപാദന മേഖലയിലെ അല്ലെങ്കിൽ സേവന മേഖലയിലെ എംഎസ്എംഇ യൂണിറ്റുകൾക്ക് സഹായം ലഭിക്കും.

ആറുമാസത്തെ പലിശയുടെ 50 ശതമാനം പലിശ സബ്സിഡിയായി ലഭിക്കും. ഒരു വായ്പയ്ക്ക് പരമാവധി 30,000രൂപയാണ് സബ്സിഡി. ടേം ലോൺ ആൻ്റ് വർക്കിംഗ് ക്യാപിറ്റൽ ലോൺ എന്നിവ എടുത്തിട്ടുള്ള യൂണിറ്റിന് പരമാവധി 60,000 രൂപ വരെ ഈ പദ്ധതി പ്രകാരം ലഭിക്കും

എങ്ങനെ അപേക്ഷിക്കും?

വ്യവസായ വകുപ്പിൻ്റെ വെബ് സൈറ്റ് ആയ www.industry.kerala.gov.in എന്ന വെബ്സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം. താലൂക്ക് വ്യവസായ ഓഫീസുകളിലോ, ബ്ലോക്ക്, മുൻസിപ്പാലിറ്റി വ്യവസായ വികസന ഓഫീസുമായോ ജില്ലാ വ്യവസായകേന്ദ്രത്തിലോ ബന്ധപ്പെട്ടും അപേക്ഷ നൽകാം.എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരൻ്റീ സ്കീം പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന സേവന മേഖലയിലെ എംഎസ്എംഇ യൂണിറ്റുകൾക്കും ഈ പലിശ സബ്സിഡിയ്ക്ക് അപേക്ഷിക്കാനാകും എന്നതാണ് മറ്റൊരു ആകര്‍ഷണം.

ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്