ആപ്പ്ജില്ല

ഈടു വേണ്ട; ദിവസ പലിശയിൽ വായ്പ

ഈടില്ലാതെ ചെറുബിസിനസുകൾക്ക് വായ്പ നൽകുന്ന പ്ലാറ്റ്‍ഫോമുമായി യു ഗ്രോ ക്യാപിറ്റൽ. ഗ്രോ എക്സ് എന്ന ആപ്പിലൂടെ ദിവസ പലിശയിൽ ചെറു ബിസിനസുകൾക്ക് ലോൺ നൽകുമെന്ന് വ്യക്തമാക്കി ബാങ്ക് ഇതര ധനകാര്യ സ്ഥാപനം

Samayam Malayalam 4 Apr 2023, 7:34 pm

ഹൈലൈറ്റ്:

  • ഈടില്ലാതെ ചെറുബിസിനസുകൾക്ക് വായ്പ
  • പുതിയ സംവിധാനവുമായി എൻബിഎഫ്സി സ്ഥാപനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam MSME Loan

യുപിഐ മുഖേന ചെറുകിട ബിസിനസ് വായ്പ ലഭ്യമാക്കുന്ന പ്ലാറ്റ്‍ഫോമുമായി യു ഗ്രോ ക്യാപിറ്റൽ എന്ന സംരംഭം. ഡേറ്റാടെക്ക് ബാങ്കിതര ധനകാര്യ സ്ഥാപനമായ യു ഗ്രോ ക്യാപിറ്റൽ എംഎസ്എംഇകൾക്ക് യുപിഐ സംവിധാനത്തിലൂടെയാണ് ഈട് രഹിത ഡിജിറ്റൽ വായ്പ നൽകുന്നത്. ഗ്രോ എക്സ് ആപ്പ് ആണ് ഇതിനായി അവതരിപ്പിച്ചത്. ഇന്ത്യയിലുടനീളമുള്ള ചെറുകിട ബിസിനസ് ഉടമകൾ, ചില്ലറ വ്യാപാരികൾ, പ്രൊഫഷണലുകൾ, ചെറുകിട ഉൽപ്പാദകർ എന്നിവർക്ക് അടിയന്തര പ്രവർത്തന മൂലധന ആവശ്യങ്ങൾക്കോ പണലഭ്യത കൈകാര്യം ചെയ്യുന്നതിനോ ആവശ്യമായ വായ്പ ലഭിക്കും. ഈടില്ലാതെ എംഎസ്എംഇ ലോൺ ഉടനടി ലഭ്യമാക്കുന്ന പ്ലാറ്റ്ഫോമാണിത്. വായ്പ ലഭ്യമാക്കുന്നതിനു പുറമെ തിരിച്ചടവുകൾക്കും ഗ്രോ എക്സ് ആപ്പിൽ സൗകര്യമുണ്ട്. ദിവസാടിസ്ഥാനത്തിലാണ് പലിശ നിരക്ക് ഈടാക്കുന്നത്. ഇത് എംഎസ്എംഇകൾക്ക് സഹായകരമായേക്കും. പൂർണമായും ഡിജിറ്റലായ സേവനം ഇന്ത്യയിലുടനീളമുള്ള എല്ലാ സംരംഭകർക്കും ലഭ്യമാണെന്ന് അധികൃതർ പറയുന്നു.
ഗ്രോ എക്സിലൂടെ എംഎസ്എംഇകൾക്ക് ആവശ്യമായ ചെറിയ ഹ്രസ്വകാല വായ്പകൾ ഉടനടി ലഭ്യമാക്കുന്നതിന് ഡേറ്റ അനലിറ്റിക്സ് വൈദഗ്ധ്യവും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുമെന്ന് യു ഗ്രോ ക്യാപിറ്റൽ ചീഫ് റെവന്യു ഓഫീസർ അമിത് മാണ്ഡെ പറഞ്ഞു. യുപിഐ മുഖേന വായ്പകൾ സ്വീകരിക്കാനും തിരിച്ചടയ്ക്കാനും ഫണ്ട് ഉപയോഗിക്കാം. ഈ സമയത്തേക്കുമുള്ള പലിശ നൽകിയാൽ മതിയാകും.



അടുത്ത മൂന്ന് വർഷത്തിനകം 10 ലക്ഷത്തിലേറെ എംഎസ്എംഇ ഉപഭോക്താക്കളിലേക്ക് ഈ സേവനം എത്തിക്കാനാണ് യു ഗ്രോ പദ്ധതി . എംഎസ്എംഇ മേഖലയിലെ വായ്പാ പ്രശ്നത്തിന് ചെറിയൊരു പരിഹാരമായാണ് പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 2025ഓടെ 20,000 കോടി രൂപയുടെ ആസ്തിയും എംഎസ്എംഇ വായ്പാ വിതരണ രംഗത്ത് ഒരു ശതമാനം വിപണി വിഹിതവും കമ്പനി ലക്ഷ്യമിടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്