ആപ്പ്ജില്ല

എന്താണ് എംഎസ്എംഇ?

രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെയും പുരോഗതിയുടെയും നട്ടെല്ലു തന്നെയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ. ചെറുസംരംഭങ്ങളെ വിറ്റുവരവിൻെറയും മൊത്തം നിക്ഷേപത്തിൻെറയും അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിരിക്കുന്നു

Samayam Malayalam 5 Jul 2021, 5:36 pm
ഏറെ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ് രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ. നിലവിൽ രാജ്യത്ത് 6.5 കോടി വരുന്ന ചെറുകിട ഇ‍ടത്തരം സംരംഭകര്‍ ചേര്‍ന്ന് ജിഡിപിയുടെ 30 ശതമാനം വരെയാണ് സംഭാവന ചെയ്യുന്നത്. രാജ്യത്തെ സംരംഭങ്ങളിൽ ഭൂരിഭാഗവും ഈ നിര്‍വചനത്തിന് കീഴിൽ വരുന്നവയുമാണ്.
Samayam Malayalam MSME Sector
എംഎസ്എംഇ


ദീർഘകാലമായുള്ള എംഎസ്എംഇ നിർവചനത്തിൽ കഴിഞ്ഞ ബജറ്റിൽ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ‍ പുതിയ നിർവചനങ്ങൾ അനുസരിച്ച്, സൂക്ഷ്മ സംരംഭങ്ങൾ എന്ന പരിധിയിൽ വരുന്നത് ഒരു കോടി രൂപയിൽ കൂടാത്ത നിക്ഷേപവും അഞ്ചു കോടി രൂപയുടെ വിറ്റുവരവുമുള്ള ബിസിനസ്സുകളാണ്.

ചെറുകിട സംരംഭ യൂണിറ്റുകളുടെ നിക്ഷേപം 10 കോടി രൂപയിൽ കവിയരുത്. പരമാവധി വിറ്റുവരവ് 50 കോടി രൂപ വരെ ആയിരിക്കണം. എന്നാൽ വിറ്റുവരവ് 250 കോടി രൂപ വരെയും നിക്ഷേപം 50 കോടി രൂപവരെയുമാണെങ്കിൽ അത് ഇടത്തരം വ്യവസായ സംരംഭമാണ്.

രാജ്യത്തെ എം‌എസ്‌എം‌ഇ രജിസ്ട്രേഷനായി ഏകജാലക സംവിധാനം നിലവിലുണ്ട്. സര്‍ക്കാരിൻെറ ഉദയംരജിസ്ട്രേഷൻ പോര്‍ട്ടലിലൂടെ എംഎസ്എംഇ രജിസ്‌ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കാൻ കഴിയും. ഇതിന് കഴിയാത്ത സംരംഭകർക്ക് ജില്ലാ വ്യവസായ കേന്ദ്രങ്ങളെയും ആശ്രയിക്കാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വോട്ടർ ഐഡി കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് രജിസ്ട്രേഷന് ആവശ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്