ആപ്പ്ജില്ല

അസ്ഥിരമായ വിപണിയിൽ പരി​ഗണിക്കാം ഫ്ലെക്സി ക്യാപ് ഫണ്ടുകൾ; നേട്ടങ്ങൾ നിരവധി

കഴിഞ്ഞ ഏതാനും നാളുകളായി ആ​​ഗോള തലത്തിലുള്ള അസ്ഥിരതകളടക്കം ഇന്ത്യൻ ഓഹരിവിപണികളെ സ്വാധീനിക്കുന്നു. വിവിധ തരം മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഇന്ന് നിലവിലുണ്ട്. ഇത്തരത്തിൽ ബാലൻസ്ഡ് ആയ രീതിയിൽ നിക്ഷേപം നടത്തുന്ന തരം ഫണ്ടുകളാണ് ഫ്ലെക്സി ക്യാപ് ഫണ്ടുകൾ.

Authored byശിവദേവ് സി.വി | Samayam Malayalam 26 Mar 2023, 12:54 pm
ഓഹരിവിപണിയിലെ വലിയ ചാഞ്ചാട്ടങ്ങളിൽ നിന്ന് രക്ഷ നേടാൻ റീടെയിൽ നിക്ഷേപകർ ഇപ്പോൾ കൂടുതലായി ഫ്ലെക്സി ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നു. ഇത്തരം ഓപ്പൺ എൻഡഡ് ഡൈനാമിക് ഇക്വിറ്റി സ്കീമുകൾ വിവിധ തരം സെക്ടറുകളിലാണ് നിക്ഷേപം നടത്തുന്നത്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മാൾ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിച്ച് റിസ്ക് ലഘൂകരിക്കുക എന്ന രീതിയാണ് ഇവിടെ പ്രധാനമായും സ്വീകരിച്ചിരിക്കുന്നത്.
Samayam Malayalam Flexicap funds advantages
പ്രതീകാത്മക ചിത്രം


ഈ വിഭാഗത്തിലെ നെറ്റ് അസറ്റ്സ് അണ്ടർ മാനേജ്മെന്റ്, ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ 2.4 ട്രില്യൺ രൂപയായി മാറി. മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന 11 ഇക്വിറ്റി അധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ ഏറ്റവും കൂടിയ നിക്ഷേപമാണിത്.

Also Read : ഒന്നിലധികം മ്യൂച്വൽ ഫണ്ട് നിക്ഷേപം; ​നേട്ടങ്ങളും, കോട്ടങ്ങളും
ഫ്ലെക്സി ക്യാപ് ഫണ്ടുകളിൽ,വ്യത്യസ്ത മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള കമ്പനികളിലാണ് ഫണ്ട് മാനേജർമാർ നിക്ഷേപം നടത്താറുള്ളത്. ഫണ്ട് അലോക്കേഷൻ വിശകലനം ചെയ്യുകയും, കമ്പനികൾ, സെക്ടർ എന്നിവയിൽ യഥാസമയം സ്വിച്ചിങ് അഥവാ ആവശ്യമായ മാറ്റങ്ങൾ നടത്തുകയും ചെയ്യുന്നു.

തങ്ങളുടെ ഇക്വിറ്റി പോർട്ഫോളിയോ തന്ത്രങ്ങൾ എത്തരത്തിൽ ആയിരിക്കണമെന്ന് സംശയമുള്ളവർക്കും ഇത്തരം നിക്ഷേപങ്ങൾ പരിഗണിക്കാവുന്നതാണ്. അസ്ഥിരമായ വിപണി സാഹചര്യങ്ങളിൽ പ്രത്യേകിച്ചും മികച്ച റിട്ടേൺ നൽകാൻ പല ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കും സാധിച്ചിട്ടുണ്ടെന്ന് ഫിസ്ഡം റിസർച്ച് ഹെഡ്, നീരവ് കർകേര പറഞ്ഞു. ഇത് ഇവയുടെ പോപ്പുലാരിറ്റി വർധിപ്പിച്ചു. ഏതെങ്കിലും സെക്ടറുകളിലോ, നിശ്ചിത മാർക്കറ്റ് ക്യാപ്പിലോ മാത്രമായി ഒതുങ്ങിപ്പോകാതെ മികച്ച നേട്ടം നൽകാൻ ഇവ സഹായിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read : 'ഇനിയും അപ്രതീക്ഷിത ആക്രമണവുമായി ഒരു ഹിൻഡൻബർ​ഗ് വന്നേക്കാം; അപ്പോൾ നോക്കി നിൽക്കരുത്'
ഫ്ലെക്സി ക്യാപ് ഫണ്ടുകളിലെ റിസ്ക് - റിട്ടേൺ, മികച്ച രീതിയിൽ ബാലൻസ് ചെയ്യപ്പെട്ടിരിക്കുന്നു. ഇത് പുതിയ നിക്ഷേപ സാധ്യതകളിലേക്കും നയിക്കാറുണ്ട്. വിപണിയിൽ അസ്ഥിരതയുള്ളപ്പോൾ സുരക്ഷിതവും, സന്തുലിതവുമായ ഇത്തരം ഫണ്ടുകളാണ് അനുയോജ്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. വിപണി സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് ഫ്ലെക്സിബിളായ നിക്ഷേപങ്ങൾ ഇവിടെ സാധ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വിപണി സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്നതിനാൽ ഫ്ലെക്സി ക്യാപ് ഫണ്ടുകളിൽ കുറഞ്ഞ റിസ്കാണുള്ളത്. എന്നാൽ വിപണി ഉയരുന്ന സാഹചര്യങ്ങളിൽ മിഡ്-സ്മാൾ ക്യാപ് ഫണ്ടുകളുടെ അത്രയും നേട്ടം ഫ്ലെക്സി ക്യാപ്പുകൾ നൽകണമെന്നില്ല. നിക്ഷേപം നടത്തുന്നതിനു മുമ്പ് ഫ്ലെക്സി ക്യാപ് ഫണ്ടിന്റെ പ്രകൃതം, ഒരു വ്യക്തിയുടെ പോർട്ഫോളിയോയിൽ ഇത്തരം ഫണ്ടുകളുടെ അനുയോജ്യത, ആകയുള്ള നിക്ഷേപ ലക്ഷ്യങ്ങൾ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതാണ്.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
ശിവദേവ് സി.വി
ശിവദേവ് സി.വി- സമയം മലയാളത്തിൽ ബിസിനസ് സെക്ഷനിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. മാത‍ൃഭൂമി ദിനപ്പത്രത്തിൽ ഒരു വർഷത്തോളം റിപ്പോർട്ടർ/സബ് എഡിറ്ററായി ജോലി ചെയ്തു. ജേണലിസം മേഖലയിൽ 9 വർഷത്തെ അധ്യാപന പരിചയം. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിൽ നേടി. 2022 ജൂൺ 6 മുതൽ സമയം മലയാളത്തിനൊപ്പം.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്