ആപ്പ്ജില്ല

മൂന്ന് വർഷത്തിൽ നാല് ആപ്പിൾ ഐഫോൺ 14 വാങ്ങാനുള്ള പണം ഈ എസ്ഐപി നൽകും

അടുത്ത കാലത്തായി ജനപ്രിയാമായിക്കൊണ്ടിരിക്കുന്നവയാണ് ടാക്സ് സേവിങ് പ്ലാനുകൾ. വലിയ റിട്ടേണാണ് ഇത്തരം സ്കീമുകൾ വാ​ഗ്ദാനം ചെയ്യുന്നത്. ഈ കാറ്റ​ഗറിയിൽ മുന്നിൽ നിൽക്കുന്ന ഫണ്ടാണ് ക്വാണ്ട് ടാക്സ് പ്ലാൻ. രണ്ടു തരം പദ്ധതികൾ ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.

Samayam Malayalam 12 Oct 2022, 3:36 pm
അടുത്ത കാലത്തായി ജനശ്രദ്ധ കൂടുതലായി ആകർഷിക്കുന്ന പദ്ധതിയാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീം (ഇഎൽഎസ്എസ്). ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ആനുകൂല്യവും ഈ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. ഇതിനാൽത്തന്നെ ഇഎൽഎസ്എസ് സ്കീമുകൾ ടാക്സ് സേവിങ്സ് ഫണ്ട് എന്ന് അറിയപ്പെടുന്നു. എന്നാൽ നികുതി ലാഭിക്കുക എന്നതു മാത്രമല്ല ഈ ഫണ്ടുകൾ കൊണ്ടുള്ള നേട്ടം. ഫണ്ട് വളരുകയാണെങ്കിൽ വാർഷികാടിസ്ഥാനത്തിലുള്ള കോമ്പൗണ്ട് റിട്ടേൺ ലഭിക്കുകയും ചെയ്യും.
Samayam Malayalam quant tax saving fund


ക്വാണ്ട് മ്യൂച്വൽ ഫണ്ടിന്റെ ഇഎൽഎസ്എസ് സ്കീമാണ് ക്വാണ്ട് ടാക്സ് പ്ലാൻ. കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ക്വാണ്ട് ടാക്സ് പ്ലാൻ 40% ൽ അധികം റിട്ടേൺ നൽകി ഈ കാറ്റഗറിയിൽ ഏറ്റവും മുൻനിരയിലെത്തി. ഈ സ്കീമിീനു കീഴിലുള്ള ഡയറക്ട് പ്ലാൻ മൂന്നു വർഷത്തിൽ 43.10% റിട്ടേണാണ് നൽകിയത്. ഇതേ പീരിയ‍ഡിൽ റെഗുലർ പ്ലാൻ 40.38% റിട്ടേണാണ് നൽകിയത്.

Also Read: നിങ്ങളുടെ മ്യൂച്വൽ ഫണ്ടിന്റെ പ്രകടനം 3 വർഷം കഴിഞ്ഞും മോശമാണോ? ഫണ്ടൊന്ന് മാറ്റിയാലോ?

മ്യൂച്വൽ ഫണ്ട് കാൽക്കുലേറ്റർ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ ഡയറക്ട് പ്ലാനിൽ 10,000 രൂപ വീതമുള്ള പ്രതിമാസ എസ്ഐപി മൂന്നു വർഷം കൊണ്ട് 7.37 ലക്ഷം രൂപയായി വളരുമായിരുന്നു. അതേ സമയം 5000 രൂപ പ്രതിമാസ എസ്ഐപി ആയി നിക്ഷേപിച്ചിരുന്നു എങ്കിൽ അത് ഇതേ കാലയളവിൽ 3.7 ലക്ഷം രൂപയാകുമായിരുന്നു. 256 ജിബി സ്റ്റോറേജുള്ള നാല് ഐ ഫോൺ 14 ന്റെ വിലയോട് അത് അടുത്തു നിൽക്കുന്നു. (ആമസോണിൽ ഈ ഫോണിന് 89,900 രൂപ വിലയുണ്ട് എന്ന കണക്കിന്റെ അടിസ്ഥാനത്തിലാണിത്)

ഈ സ്കീമിന്റെ റെഗുലർ പ്ലാനിലെ പലിശ നിരക്ക് വാർഷികാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അഞ്ചു വർഷം കൊണ്ട് 21.93% റിട്ടേൺ നൽകി. 10 വർഷം കൊണ്ട് 20.37% റിട്ടേണും നൽകിയിരിക്കുന്നു എന്നു കാണാൻ സാധിക്കും.

Also Read : ഒരു സ്കീമിൽ നിന്ന് മറ്റൊന്നിലേക്ക് മ്യൂച്വൽ ഫണ്ട് മാറ്റാൻ ഇങ്ങനെ ചെയ്യാം

ക്വാണ്ട് ടാക്സ് പ്ലാനുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ ഇവയാണ്.

1. വാല്യു റിസർച്ച് ക്വാണ്ട് ടാക്സ് പ്ലാനിന് 5 സ്റ്റാർ റേറ്റിഹ് നൽകിയിട്ടുണ്ട്. ഉയർന്ന റിസ്ക് കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

2. ഈ ഫണ്ടിൽ നിക്ഷേപിക്കാൻ ആവശ്യമായ കുറഞ്ഞ തുക 500 രൂപയാണ്. കുറഞ്ഞ എസ്ഐപി തുകയും 500 രൂപയാണ്. നിലവിലെ റിട്ടേൺ പ്രകാരം പരിശോധിച്ചാൽ ഈ ഫണ്ടിൽ ഒരു മാസം 500 രൂപ വീതം നിക്ഷേപിച്ചാൽ മൂന്നു വർഷം കൊണ്ട് അത് 37,079 രൂപയായി ഉയരും.

3. ക്വാണ്ട് ടാക്സ് പ്ലാനിന് മൂന്നു മുതൽ അഞ്ചു വർഷം വരെ ലോക്ക് ഇൻ പീരിയഡാണുള്ളത്. 2000 മാർച്ചിലാണ് ഇത് ലോഞ്ച് ചെയ്തത്.തുടക്കം മുതലുള്ള റിട്ടേൺ പരിശോധിച്ചാൽ 21.53% റിട്ടേണാണ് നൽകിയിട്ടുള്ളത്.

4. വൈവിദ്ധ്യവൽക്കരിച്ച നിക്ഷേപമാണ് പ്ലാൻ നടത്തിയിരിക്കുന്നത്.

5. നിഫ്റ്റി ടിആർഐ ഇൻ‍ഡക്സിനെയാണ് ഈ പ്ലാൻ അടിസ്ഥാനമാക്കിയിരിക്കുന്നത്. ഈ പ്ലാനിന് എൻട്രി-എക്സിറ്റ് ലോഡുകൾ ബാധകമല്ല. റെഗുലർ‍ പ്ലാൻ, ഡയറക്ട് പ്ലാൻ എന്നിങ്ങനെ രണ്ട് സ്കീമുകളാണുള്ളത്.

(മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശമല്ല, നിക്ഷേപകരുടെ അറിവിലേക്കു നൽകിയ വിവരങ്ങൾ മാത്രമാണ്. നിലവിൽ ലഭ്യമായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഓഹരി വിപണി / മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ലാഭ-നഷ്ട സാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപകർ എപ്പോഴും സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം നിക്ഷേപങ്ങൾ നടത്തേണ്ടതാണ്)

Read Latest Business News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്