ആപ്പ്ജില്ല

ഭിന്നശേഷിക്കാര്‍ക്ക് രണ്ടു ലക്ഷം രൂപ വരെ സര്‍ക്കാരിൻെറ ആരോഗ്യ ഇൻഷുറൻസ്

ഭിന്നശേഷിക്കാര്‍ക്ക് കുറഞ്ഞ പ്രീമിയത്തിൽ രണ്ടു ലക്ഷം രൂപ വരെ ഗ്രൂപ്പ് ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിയാണ് സ്വാവലംബൻ. കേന്ദ്ര സാമൂഹ്യ നീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.ന്യൂ ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതി

Samayam Malayalam 10 Oct 2020, 4:59 pm
കൊച്ചി: രാജ്യത്തെ ഭിന്നശേഷിയുള്ളവര്‍ക്ക് കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതിയാണ് സ്വാവലംബൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഇതു പ്രകാരം കുറഞ്ഞ പ്രീമിയം തുകയിൽ പ്രതിവര്‍ഷം ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാകും.
Samayam Malayalam Person with Disability


വാർഷിക വരുമാനം 3,00,000 രൂപയിൽ താഴെ വരുമാനമുള്ള 18 നും 65 നും മധ്യേ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മുൻകൂട്ടിയുളള ആരോഗ്യ പരിശോധന ഇല്ലാതെ തന്നെ ഇൻഷുറൻസ് ലഭിയ്ക്കും എന്നതാണ് പ്രത്യേകത. വാർഷിക പ്രീമിയം തുക 357 രൂപ മാത്രമാണ്.

വൈകല്യം ഉള്ളവരെ കൂടാതെ ജീവിത പങ്കാളിയേയും രണ്ടു കുട്ടികളെയും ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്താൻ ആകും. ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതിയാണിത് .65 വയസ് വരെ ഇൻഷുറൻസ് ലഭ്യമാകും.

Also Read: മാതാവോ, പിതാവോ, മരണപ്പെട്ട കുട്ടികൾക്ക് സര്‍ക്കാര്‍ ധനസഹായം; പദ്ധതിയെക്കുറിച്ച് അറിയാം

കാഴ്ചക്കുറവ്, കേൾവിത്തകരാര്‍, മാനസികാരോഗ്യ പ്രശ്നങ്ങൾ ഉള്ളവര്‍ക്കും ഇൻഷുറൻസ് ലഭിയ്ക്കും.ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതിന് മുമ്പുള്ള ചികിത്സാചെലവുകൾക്കും നിബന്ധനകൾക്ക് വിധേയമായി സഹയാം ലഭിയ്ക്കും. സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ചവര്‍ക്കും ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവര്‍ക്കും ഇൻഷുറൻസ് ലഭ്യമാകില്ല.

ഡിസേബിളിറ്റി സര്‍ട്ടിഫിയ്ക്കറ്റ്, ഐഡി പ്രൂഫിൻെറ കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇൻഷുറൻസിനായി പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 1800 209 1415, 1800 233 1166 വെബ്സൈറ്റ് : http://www.newindia.co.in

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്