ആപ്പ്ജില്ല

പ്രവാസികൾക്ക് മാംസവിൽപന ശാലമുതൽ റസ്റ്ററൻറ് വരെ തുടങ്ങാം മൂലധന സബ്‍സിഡിയോടെ

പ്രവാസികൾക്ക് മൂന്ന് ലക്ഷം രൂപ വരെ മൂലധന സബ്സിഡിയിൽ പുതിയ സംരംഭം തുടങ്ങാം. പലിശ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് നാലു വര്‍ഷത്തേയ്ക്ക് പലിശ ഇളവ്. ആവശ്യമെങ്കിൽ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി നൽകും

Samayam Malayalam 16 Oct 2020, 6:49 pm
കൊച്ചി: കൊവിഡ് പ്രതിസന്ധിയുൾപ്പെടെ വിവിധ കാരണങ്ങളാൽ നാട്ടിലേയ്ക്ക് മടങ്ങിയ നിരവധി പ്രവാസികൾ ഉണ്ട് കേരളത്തിൽ . ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും ചേര്‍ന്ന് നിരവധി പദ്ധതികൾ ആണ് ആവിഷ്കരിച്ചിരിയ്ക്കുന്നത്. ഇതുകൂടാതെ ജോലി നഷ്ടപ്പെട്ട പ്രവാസികളുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളുമുണ്ട്. ഇതിൽ മാസം വിൽപന ശാല മുതൽ റസ്റ്ററൻറ്, ആടുവളര്‍ത്തൽ കേന്ദ്രങ്ങൾ എന്നിവയൊക്കെ തുടങ്ങാൻ പ്രവാസികളെ സഹായിക്കുന്ന പദ്ധതി ഉണ്ട്.
Samayam Malayalam Financial Aid
സാമ്പത്തിക സഹായം


മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (എംപിഐ) നോര്‍ക്കയും ആയി ചേര്‍ന്നാണ് വ്യത്യസ്തമായ പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപ വരെയുള്ള ബാങ്ക് ലോണുകൾക്ക് മൂലധന സബ്സിഡി ലഭ്യമാകും. 15 ശതമാനം ആണ് സബ്സിഡിയായി ലഭിയ്ക്കുക. പലിശ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് നാല് വർഷത്തേക്ക് മൂന്നുശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.

Also Read: പെയിൻറിങ്, ഫാഷൻ ആര്‍ട്ട് ഇൻസ്റ്റലേഷൻ.. കലയിലൂടെ നേടാം മികച്ച വരുമാനം

എന്തിനൊക്കെ സഹായം ലഭിയ്ക്കും?

ആധുനിക മാംസ വിൽപനശാല, ആടു-മാട് വളർത്തൽ, കിടാരി വളർത്തൽ, മാംസ വിൽപനശാലയോടു കൂടിയ ഭക്ഷണശാല തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ സഹായം ലഭിക്കുന്നത്.

നിലവിൽ ഇത്തരം സംരംഭങ്ങൾ നടത്തുന്ന പ്രവാസികൾക്ക് സംരംഭം വിപുലപ്പെടുത്താനായും വായ്പയ്ക്ക് അപേക്ഷിക്കാം. നോർക്ക വെബ്‌സൈറ്റിൽ (www.norkaroots.org)ൽ സ്വന്തമായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ വായ്പയ്ക്കായി രജിസറ്റർ ചെയ്യാം.

എന്തൊക്കെ രേഖകൾ വേണം?

പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകൻെറ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. കൂടാതെ രണ്ടുവർഷം വിദേശത്ത് ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന പാസ്‌പോർട്ട്,റേഷൻ കാർഡ്, ആധാർ,പാൻ കാർഡുകൾ എന്നിവയുടെ പകർപ്പുകളും, മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോയും അപേക്ഷയോടൊപ്പം നൽകണം. വിവരങ്ങൾക്ക്: 1800 425 3939

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്