ആപ്പ്ജില്ല

സാധനങ്ങൾ വാങ്ങാൻ പലിശ രഹിത വായ്പകൾ വാഗ്ദാനം ചെയ്ത് ആമസോൺ

ആമോസോൺ വെബ്സൈറ്റു വഴി സാധനങ്ങൾ വാങ്ങുന്നതിന് പലിശ രഹിത വായ്പാ പദ്ധതി അവതരിപ്പിച്ച് ആമസോൺ. ഒരു രൂപ മുതൽ 60,000 രൂപ വരെയുള്ള സാധനങ്ങൾ വാങ്ങാൻ ലോൺ പ്രയോജനപ്പെടുത്താം. 12 മാസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി.

Samayam Malayalam 29 Apr 2020, 6:23 pm
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് സാധനങ്ങൾ വാങ്ങാൻ പലിശ രഹിത വായ്പകൾ വാഗ്ദാനം ചെയ്യുകയാണ് ആമസോൺ. സീറോ കോസ്റ്റ് ഇഎംഐ പദ്ധതിയായ ആമസോൺ പേ ലേറ്റർ എന്ന സേവനം ഇന്ത്യയിൽ തുടങ്ങി. ആമസോൺ പേ റീബ്രാൻഡ് ചെയ്തതാണ് ആമസോൺ പേ ലേറ്റർ. മൂന്ന്, ആറ്, ഒൻപത്, 12 മാസങ്ങൾ ഉള്ള പലിശ രഹിത വായ്പകളാണ് ആമസോൺ പേ വാഗ്ദാനം ചെയ്യുന്നത്.
Samayam Malayalam Amazon


ആമസോൺ ഇന്ത്യയുടെ സൈറ്റിൽ ലഭ്യമായ ഏതു സാധനങ്ങളും വാങ്ങാൻ വായ്പ ലഭ്യമാണ്. 12 മാസം വരെയുള്ള തവണകളായി തുക തിരികെ അടയ്ക്കാൻ ഉപഭോക്താക്കൾക്ക് സാവകാശം ലഭിയ്ക്കും. 2018-ൽ യുഎസിൽ അവതരിപ്പിച്ച ആമസോൺ പേ ഇഎംഐ ക്രെഡിറ്റ് സർവീസിൻറെ ഭാഗമാണ് ഇന്ത്യയിലെയും സേവനങ്ങൾ. ഒരു രൂപ മുതൽ 60,000 രൂപ വരെയുള്ള സാധനങ്ങൾ വാങ്ങാൻ ഇത്തരത്തിൽ വായ്പ ലഭിയ്ക്കും.

Also Read: കൊറോണ; സ്വാശ്രയസംഘങ്ങള്‍ക്ക് പ്രത്യേക വായ്പയുമായിഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്

ആമസോൺ പേയും ക്യാപിറ്റൽ ഫ്ലോട്ട് എന്ന ബാങ്ക് ഇതര ധനകാര്യസ്ഥാപനവും ചേർന്നാണ് ഇന്ത്യയിൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്. റീട്ടെയ്ൽ ഉപഭോക്താക്കൾക്കും ചെറുകിട ബിസിനസുകൾക്കും പണം നൽകാൻ ആർബിഐ ലൈസൻസുള്ള സ്ഥാപനമാണ് ക്യാപിറ്റൽ ഫ്ലോട്ട്. 23 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്കാണ് വായ്പ ലഭിയ്ക്കുക. ആമസോൺ അക്കൗണ്ട്, വെരിഫൈഡ് മൊബൈൽ നമ്പർ പാൻകാർഡ് എന്നിവയെല്ലാം ഇതിന് ആവശ്യമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്