ആപ്പ്ജില്ല

നാമമാത്രമായ തുകയിൽ ഇൻഷുറൻസും പെൻഷനും; സർക്കാർ പദ്ധതികൾ ഏഴാം വർഷം പിന്നിടുമ്പോള്‍

18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 60 വയസിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് APY. പ്രതിമാസം കുറഞ്ഞത് 42 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്. ഏഴു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതികളിലൂടെ ഒന്നു കണ്ണോടിക്കാം.

Samayam Malayalam 10 May 2022, 9:01 am
2015 മേയ് ഒമ്പതിനായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ടതില്‍ വച്ചു ഏറ്റവും മികച്ച മൂന്നു സാമ്പത്തിക പദ്ധതികള്‍ പ്രഖ്യാപിച്ചത്. നാളിന്നുവരെ പദ്ധതികള്‍ക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. പ്രവര്‍ത്തനം തുടങ്ങി ഏഴു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ പദ്ധതികളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നല്ലതാണ്.
Samayam Malayalam atal pension yojana pm suraksha bima yojana pm jeevan jyoti bima yojana turns seventh year quick replay
നാമമാത്രമായ തുകയിൽ ഇൻഷുറൻസും പെൻഷനും; സർക്കാർ പദ്ധതികൾ ഏഴാം വർഷം പിന്നിടുമ്പോള്‍

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (PMSBY), അടല്‍ പെന്‍ഷന്‍ യോജന (APY) എന്നീ മൂന്നു പദ്ധതികളെ പറ്റിയാണ് പറഞ്ഞുവരുന്നത്. പൗരന്‍മാരുടെ ക്ഷേമം ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട പദ്ധതികളാണിവ. പദ്ധതികള്‍ എത്രമാത്രം പൗരന്‍മാര്‍ക്ക് ഉപയോഗപ്പെട്ടെന്നു നോക്കാം.


പദ്ധതികളുടെ പൊതു സ്വഭാവം

മുന്‍കൂട്ടിക്കാണാത്ത അപകടസാധ്യതകള്‍/ നഷ്ടങ്ങള്‍, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ എന്നിവയില്‍ നിന്ന് മനുഷ്യജീവിതത്തെ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ പദ്ധതികളായിരുന്നു ഇത്. ഏതൊരു പൗരനും വളരെ കുറഞ്ഞ ചെലവില്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത പദ്ധതികള്‍.

Also Read: 'റീല്‍സ്' തരും ലക്ഷങ്ങള്‍; പുതിയ പദ്ധതിയുമായി ഫെയ്‌സ്ബുക്ക്

PMJJBY, PMSBY എന്നിവ കുറഞ്ഞ ചെലവിലുള്ള ലൈഫ്/ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയിലേക്കുള്ള പ്രവേശനം നല്‍കുമ്പോള്‍, വാര്‍ദ്ധക്യത്തില്‍ സ്ഥിരമായി പെന്‍ഷന്‍ നേടാനുള്ള നിക്ഷേപ അവസരമാണ് APY നല്‍കുന്നത്.

​ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സര്‍ക്കാര്‍ പിന്തുണയോടെ ദരിദ്രരായ ആളുകള്‍ക്ക് പോലും PMJJBY പദ്ധതിക്കു കീഴില്‍ ഒരു ദിവസം ഒരു രൂപയില്‍ താഴെ ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. അതേസമയം PMSBY പ്രതിമാസം ഒരു രൂപയില്‍ താഴെ ചെലവഴിച്ച് രണ്ടു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നു.

Also Read: ഇതൊക്കെ ഒരു ജോലിയാണോ? പക്ഷെ വരുമാനം ലക്ഷങ്ങള്‍; ലോകത്തെ വിചിത്രമായ 10 ജോലികള്‍...

18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും 60 വയസിന് ശേഷം പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് APY. പ്രതിമാസം കുറഞ്ഞത് 42 രൂപ മാത്രമാണ് അടയ്‌ക്കേണ്ടത്. ഏഴു വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതികളിലൂടെ ഒന്നു കണ്ണോടിക്കാം.

അടല്‍ പെന്‍ഷന്‍ യോജന (APY)

  • അസംഘടിത മേഖലയിലെ ജനങ്ങള്‍ക്ക് സാമ്പത്തിക ഭദ്രത നല്‍കുന്നതിനും ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സര്‍ക്കാര്‍ സംരംഭമാണ് APY.
  • യോഗ്യത: 18 നും 40 നും ഇടയില്‍ പ്രായമുള്ള എല്ലാ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്കും അംഗമാകാം.

Also Read: 500 രൂപ മുതല്‍ നിക്ഷേപം സാധ്യം; വീട്ടിലിരുന്നും ലക്ഷങ്ങള്‍ സമ്പാദിക്കാം, ശ്രദ്ധനേടി പോസ്റ്റ് ഓഫീസ് എന്‍.പി.എസ്.

  • ആനുകൂല്യങ്ങള്‍: വരിക്കാരന്‍ നല്‍കിയ സംഭാവനകളെ അടിസ്ഥാനമാക്കി, 60 വയസ് പ്രായമാകുമ്പോള്‍ മുതല്‍ 1000 രൂപ മുതല്‍ 5000 രൂപ വരെ പ്രതിമാസ പെന്‍ഷന്‍ ഉറപ്പ്. പ്രതിമാസ / ത്രൈമാസ / അര്‍ദ്ധ വാര്‍ഷിക അടിസ്ഥാനത്തില്‍ സംഭാവനകള്‍ നല്‍കാം.
  • പിന്‍വലിക്കല്‍: ഗവണ്‍മെന്റ് സംഭാവനയും അതിന്റെ റിട്ടേണ്‍/ പലിശയും കിഴിച്ച് ചില നിബന്ധനകള്‍ക്ക് വിധേയമായി APY-യില്‍ നിന്ന് സ്വമേധയാ പുറത്തുകടക്കാന്‍ നിക്ഷേപകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
  • 2022 ഏപ്രില്‍ 27 വരെ പദ്ധതിക്കു കീഴില്‍ നാലു കോടിയിലധികം വരിക്കാരുണ്ട്.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (PMJJBY)

  • ഒരു വര്‍ഷത്തെ ലൈഫ് ഇന്‍ഷുറന്‍സ് സ്‌കീമാണിത്. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ കവറേജ് വാഗ്ദാനം ചെയ്യുന്നു.
  • യോഗ്യത: സേവിങ്‌സ് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18- 50 വയസ് പ്രായമുള്ള വ്യക്തികള്‍ക്ക് സ്‌കീമിന് കീഴില്‍ എന്റോള്‍ ചെയ്യാം. 50 വയസിന് മുമ്പ് സ്‌കീമില്‍ ചേരണം. 55 വയസ് വരെ പരിരക്ഷ ലഭിക്കും.

Also Read: ഓഹരി വില 100ല്‍ താഴെ; ഈ ബാങ്ക് ഓഹരികള്‍ നല്‍കും 50% വരെ നേട്ടം!

  • ആനുകൂല്യങ്ങള്‍: പ്രതിവര്‍ഷം 330 രൂപ പ്രീമിയം. ഏതെങ്കിലും കാരണത്താല്‍ മരണം സംഭവിച്ചാല്‍ രണ്ടു ലക്ഷം രൂപ ലൈഫ് കവര്‍.
  • 2022 ഏപ്രില്‍ 27 വരെ, സ്‌കീമിന് കീഴിലുള്ള ക്യുമുലേറ്റീവ് എന്റോള്‍മെന്റുകള്‍ 12.76 കോടിയില്‍ കൂടുതലാണ്. കൂടാതെ 5,76,121 ക്ലെയിമുകള്‍ക്കായി 11,522 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY)

  • ഒരു വര്‍ഷത്തേക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയാണ്. അപകടം മൂലമുള്ള മരണത്തിനോ വൈകല്യത്തിനോ കവറേജ് വാഗ്ദാനം ചെയ്യുന്നു.
  • യോഗ്യത: സേവിങ്‌സ് അക്കൗണ്ടോ, പോസ്റ്റ് ഓഫീസ് അക്കൗണ്ടോ ഉള്ള 18- 70 വയസിനിടയിലുള്ള ഏതൊരു പൗരനും അംഗമാകാം.

Also Read: 'ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് 30,000 രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ'; പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്; കെണിയില്‍ ചാടരുത്

  • ആനുകൂല്യങ്ങള്‍: അപകട മരണത്തിനും വൈകല്യത്തിനും രണ്ടു ലക്ഷം രൂപയുടെ (ഭാഗിക വൈകല്യമുണ്ടെങ്കില്‍ ഒരു ലക്ഷം രൂപ) പരിരക്ഷ.
  • 2022 ഏപ്രില്‍ 27 വരെ സ്‌കീമിന് കീഴിലുള്ള ക്യുമുലേറ്റീവ് എന്റോള്‍മെന്റുകള്‍ 28.37 കോടിയിലധികമാണ്. 97,227 ക്ലെയിമുകള്‍ക്കായി 1,930 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്