ആപ്പ്ജില്ല

പൊതുമേഖലാ ബാങ്കിലെ സ്ഥിര നിക്ഷേപം; ഏറ്റവും കൂടുതൽ പലിശ നിരക്ക് എവിടെയെന്ന് അറിയേണ്ടേ?

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന ഉയര്‍ന്ന പലിശ നിരക്ക് അറിയാം. കാനറാ ബാങ്ക് സ്ഥിര നിക്ഷേപ പലിശ വര്‍ധിപ്പിച്ചു. നവംബര്‍ 27 മുതൽ പുതുക്കിയ നിരക്കുകൾക്ക് പ്രാബല്യം.

Samayam Malayalam 8 Dec 2020, 7:45 pm
കൊച്ചി:ഇത്തവണ ആര്‍ബിഐ അടിസ്ഥാന നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാത്തത് വായ്പാ പലിശ നിരക്കുകൾ ഉൾപ്പെടെ മാറാതെ ഒരേ നിരക്കിൽ തുടരാൻ സഹായകരമായി. സ്ഥിര നിക്ഷേപ പിശ നിരക്കിനൊപ്പം വായ്പാ പലിശ നിരക്കും ഏറ്റവും കുറഞ്ഞ നിരക്കുകളിൽ ഒന്നിലാണിപ്പോൾ.
Samayam Malayalam FD Interest Rate
സ്ഥിര നിക്ഷേപ പലിശ


നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായി ഏതെങ്കിലും പൊതുമേഖലാ ബാങ്കിൽ നിക്ഷേപിയ്ക്കാൻ ആഗ്രഹിയ്ക്കുന്നുണ്ടോ? നിലവിൽ റീട്ടെയ്ൽ ടേം നിക്ഷേപങ്ങൾക്ക് കാനറാ ബാങ്കിൽ ഉയര്‍ന്ന പലിശ ലഭിയ്ക്കും. അടുത്തിടെ കാനറാ ബാങ്ക് പലിശ നിരക്കുകൾ വര്‍ധിപ്പിച്ചിരുന്നു. .

2 വര്‍ഷം മുതൽ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശയാണ് കാനറാ ബാങ്ക് വര്‍ധിപ്പിച്ചത്. രണ്ടു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണിത്. നവംബര്‍ 27 മുതലാണ് പുതുക്കിയ പലിശ നിരക്ക് പ്രാബല്യത്തിൽ വരിക. ഒരു വര്‍ഷം മുതൽ രണ്ടു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശയാണ് ലഭിയ്ക്കുക. മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.7 ശതമാനം പലിശയും ലഭിയ്ക്കും.

Also Read: 60 കഴിഞ്ഞാലും മെഡിക്കൽ ഇൻഷുറൻസ്

മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.4 ശതമാനം 5.9 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5- 6.5 ശതമാനം പലിശ ലഭിയ്ക്കും. അഞ്ചു വര്‍ഷം മുതൽ 10 വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്കും ഇതേ നിരക്കിലാണ് പലിശ ലഭിയ്ക്കുക.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ രണ്ടു വര്‍ഷം മുതൽ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.10-5.60 ശതമാനം പലിശ നിരക്കാണ് നൽകുന്നത്. മൂന്ന് വര്‍ഷം മുതൽ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.30 ശതമാനം മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.80 ശതമാനം എന്നിങ്ങനെയാണ് പലിശ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്