ആപ്പ്ജില്ല

കൊവിഡ് കാലത്ത് മാതൃകയായി സ്പൈസ് ജെറ്റ്; യാത്രക്കാര്‍ക്ക് കൊറോണ ഇൻഷുറൻസ്

കൊവിഡ് ബാധിച്ചാൽ യാത്രക്കാര്‍ക്ക് 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ പരിരക്ഷ നൽകുന്ന ഇൻഷുറൻസ് പദ്ധതിയുമായി സ്പൈസ് ജെറ്റ്. ആദ്യമായാണ് ഒരു വിമാന കമ്പനി ഇത്തരത്തിൽ പരിരക്ഷ ഏര്‍പ്പെടുത്തുന്നത്

Samayam Malayalam 9 Jul 2020, 7:13 pm
ഫ്ലൈറ്റ് യാത്ര കൊവിഡ് വ്യാപനം വര്‍ധിപ്പിയ്ക്കും എന്ന ആശങ്കകൾക്കിടയിൽ യാത്രക്കാര്‍ക്ക് ഇൻഷുറൻസ് പരിരക്ഷയുമായി സ്പൈസ് ജെറ്റ്. ജിഎസ്ടി ഉൾപ്പെടെ 443 രൂപമുതല്‍ 1,564 രൂപ വരെയാണ് പ്രീമിയം തുക. 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെയാണ് പരിരക്ഷ.
Samayam Malayalam സ്പൈസ് ജെറ്റ്
സ്പൈസ് ജെറ്റ്


ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് ഇൻഷുറൻസ്. ആശുപ്രതി ചെലവുകളോടൊപ്പം ഡിസ്ചാര്‍ജ് ചെയ്തശേഷം 30 മുതല്‍ 60 ദിവസംവരെയുള്ള ചികിത്സാ ചെലവുകളും പോളിസിയിൽ ഉൾപ്പെടും.

Also Read: കൊച്ചിയിലും കോഴിക്കോടും ഉൾപ്പെടെ വിമാന സര്‍വീസുകൾ പുനരാരംഭിയ്ക്കാൻ ഒരുങ്ങി ഇത്തിഹാദ്

സ്പൈസ് ജെറ്റിൻെറ വെബ്സൈറ്റ് മുഖേന യാത്രക്കാര്‍ക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാം. ആദ്യമായാണ് ഒരു വിമാനക്കമ്പനി യാത്രക്കാര്‍ക്ക് പ്രത്യേക കൊവിഡ് പരിരക്ഷാ ഇൻഷുറൻസ് ഏര്‍പ്പെടുത്തുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്