ആപ്പ്ജില്ല

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടം ആയേക്കും

കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ആണ് ഇപ്പോൾ ലോകം. വൈറസ് പ്രതിസന്ധി അനേകരുടെ ജീവൻ എടുത്തതിന് പുറമെ ലോക രാജ്യങ്ങളെയെല്ലാം തന്നെ പ്രതിസന്ധി സാമ്പത്തികമായി തളർത്തി. ചെറുതും വലുതുമായ ബിസിനസുകൾ ഏതാണ്ട് പൂർണമായി തന്നെ നഷ്ടത്തിൽ ആണെന്ന് പറയാം.

മിക്കവരും ജോലിയില്ലാതെ വീടുകളിൽ തന്നെ കഴിയുന്നു. ഈ സമയത്ത് അനാവശ്യ പണമിടപാടുകൾ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് ഉചിതം. ഒപ്പം അശ്രദ്ധ മൂലം പണ നഷ്ടം ഉണ്ടാക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. പണം നഷ്ടപ്പെടുത്തുന്ന സൈബർ തട്ടിപ്പുകൾ പെരുകുന്നുണ്ട് ഇപ്പോൾ

Samayam Malayalam 9 Apr 2020, 3:53 pm
കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ആണ് ഇപ്പോൾ ലോകം. വൈറസ് പ്രതിസന്ധി അനേകരുടെ ജീവൻ എടുത്തതിന് പുറമെ ലോക രാജ്യങ്ങളെയെല്ലാം തന്നെ പ്രതിസന്ധി സാമ്പത്തികമായി തളർത്തി. ചെറുതും വലുതുമായ ബിസിനസുകൾ ഏതാണ്ട് പൂർണമായി തന്നെ നഷ്ടത്തിൽ ആണെന്ന് പറയാം.
Samayam Malayalam cybercrimes in the time of coronavirus you must know this
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പണം നഷ്ടം ആയേക്കും

മിക്കവരും ജോലിയില്ലാതെ വീടുകളിൽ തന്നെ കഴിയുന്നു. ഈ സമയത്ത് അനാവശ്യ പണമിടപാടുകൾ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് ഉചിതം. ഒപ്പം അശ്രദ്ധ മൂലം പണ നഷ്ടം ഉണ്ടാക്കാനിടയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും വേണം. പണം നഷ്ടപ്പെടുത്തുന്ന സൈബർ തട്ടിപ്പുകൾ പെരുകുന്നുണ്ട് ഇപ്പോൾ

ഒടിപി പരസ്യപ്പെടുത്തരുത്; പണം നഷ്ടമാകും

എല്ലാ തട്ടിപ്പുകളിലും എന്ന പോലെ നിങ്ങളുടെ വ്യക്തി വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ചോ‍ര്‍ത്താനാകും തട്ടിപ്പുകാ‍ര്‍ ആദ്യം ശ്രമിയ്ക്കുക. ഇതിനായി ബാങ്ക് പ്രതിനിധിയാണ് എന്നും മറ്റുമൊക്കെ പറ‍‍ഞ്ഞു കൊണ്ടുള്ള ഒരു കോൾ നിങ്ങൾ എപ്പോഴും പ്രതീക്ഷിച്ചിരിയ്ക്കണം.

ഒരു പണം ഇടപാടു നടത്താനും ഒടിപി നൽകാനും പറഞ്ഞാണ് മിക്കവരും കോൾ ചെയ്യുക. ഒരു കാരണവശാലും ഫോണിലൂടെയും മറ്റും പരിചയമില്ലാത്ത സോഴ്സുകളിൽ നിന്ന് ലഭിയ്ക്കുന്ന കോളുകളിലെ നിര്‍ദേശങ്ങൾ അനുസരിയ്ക്കുകയോ ഒടിപി നൽകുകയോ ചെയ്യരുത്.

​പേടിയ്ക്കണം കൊറോണക്കാലത്തെ സൈബ‍ര്‍ തട്ടിപ്പുകൾ

കൊവിഡ് 19 നെതിരെ എല്ലാവരും പോരാട്ടത്തിൽ ഏ‍ര്‍പ്പെട്ടിരിയ്ക്കുമ്പോൾ സജീവമായിരിക്കുന്ന ഒരു വിഭാഗമുണ്ട്. സൈബര്‍ കുറ്റക‍ൃത്യങ്ങൾ നടത്തുന്നവ‍ര്‍. ഏത് അക്കൗണ്ടിൽ നിന്ന് അനായാസം പണം ഊറ്റാൻ ഇക്കൂട്ട‍ര്‍ക്കാകും. ഓൺലൈൻ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗരൂകരായിരിക്കണം എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..

ആളുകൾ കൊറോണപ്പേടിയിൽ പുറത്തിറങ്ങാതായതോടെ സൈബര്‍ കുറ്റകൃത്യങ്ങൾ പെരുകുന്നതാണ് പ്രതിസന്ധി കൂട്ടുന്നത്. ബാങ്കുകളുടെ മൂന്ന് മാസത്തെ ഇഎംഐ മോറട്ടോറിയത്തിൻറെ മറവിൽ ഇഎംഐ തിരിച്ചടയ്ക്കുന്നവരുടെ പണം നഷ്ടമാകാൻ ഇടയുണ്ട് എന്ന് മുന്നറിയിപ്പുണ്ട്

എസ്ബിഐ നൽകുന്ന നി‍ര്‍ദേശം ഇതാണ്

ഇഎംഐ മോറട്ടോറിത്തിൻറെ പേരും പറഞ്ഞാണ് ഏതാനം ദിവസങ്ങളിലായി തട്ടിപ്പുകാ‍ര്‍ പണം തട്ടുന്നത്. സൈബ‍ര്‍ കുറ്റകൃത്യക്കാര്‍ പുതിയ രീതിയാണ് ഇതിനായി പ്രയോഗിയ്ക്കുന്നതും. ബാങ്കിൽ നിന്നാണെന്നും ഇഎംഐ മോറട്ടോറിയം ലഭിയ്ക്കാൻ ഇക്കാര്യങ്ങൾ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരിക്കും ഫോൺകോൾ. അക്കൗണ്ട് നമ്പറിനൊപ്പം ഒടിപിയും ഇവ‍ര്‍ ആവശ്യപ്പെടും. ഒടിപി നൽകിക്കഴിഞ്ഞാൽ അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാകുന്നതാണ് ഇപ്പോഴത്തെ അവസ്ഥ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്