ആപ്പ്ജില്ല

ആദായ നികുതി റിട്ടേൺ സമർപ്പിയ്ക്കാനുള്ള തിയതി നീട്ടി; ടിഡിഎസിലും ഇളവ്

2019-20 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ സമർപ്പിയ്ക്കാനുള്ള തിയതി നീട്ടി. നവംബർ 31 വരെയാണ് തിയതി നീട്ടിയത്. ടിഡിഎസ് 25 ശതമാനം കുറച്ചു. വിവാദ് സേ വിശ്വാസ് പദ്ധതിയുടെ കാലാവധി നീട്ടി.

Samayam Malayalam 13 May 2020, 5:47 pm
Samayam Malayalam Income Tax
ന്യൂഡൽഹി: കൊറോണ പ്രതിസന്ധി നേരിടാനും ഇന്ത്യയെ പ്രത്യേകം സ്വയം പര്യാപ്തമാക്കാനും ആയി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിൽ നികുതി ദായകർക്കും ഇളവുകൾ.

ആദായ നികുതി റിട്ടേൺ സമർപ്പണത്തിനുള്ള തിയതി നീട്ടി. നവംബർ 31 വരെയാണ് തിയതി നീട്ടി നൽകിയത്. ടാക്സ് ഓഡിറ്റുകളുടെ കാലാവധിയും നീട്ടിയിട്ടുണ്ട്. 2020 സെപ്റ്റംബർ 30 വരെയുള്ള ടാക്സ് ഓഡിറ്റുകളുടെ കാലാവധി ഒക്ടോബർ 31 വരെയായി നീട്ടി നൽകിയിട്ടുണ്ട്.

Also Read: രണ്ടാം സാമ്പത്തിക പാക്കേജ്; ചെറുകിട വ്യവസായങ്ങൾക്ക് മൂന്ന് ലക്ഷം കോടി രൂപ വരെ വായ്പ

ടിഡിഎസ് 25 ശതമാനം കുറച്ചു. വാടക, ഫീസ്,കമ്മീഷൻ, കരാർ തുക, പലിശ തുടങ്ങിയവയിൽ ടിഡിഎസ് ഇളവ് ലഭിയ്ക്കും. 2021 മാർച്ച് 31 വരെ ഇതിന് പ്രാബല്യം ഉണ്ടായിരിക്കും. നികുതി ദായകർക്ക് 50,000 കോടി രൂപയുടെ നേട്ടമാണ് ഇതിലൂടെ ലഭിയ്ക്കുക. നികുതി തർക്കങ്ങൾ പരിഹരിയ്ക്കാൻ സഹായകരമായ വിവാദ് സേ വിശ്വാസ് പദ്ധതി ഡിസംബർ 31 വരെ നീട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്