ആപ്പ്ജില്ല

ഫിക്സഡ് ഡെപ്പോസിറ്റ്; രണ്ട് വർഷ കാലാവധിയിൽ ഉയർന്ന പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്ന 5 ബാങ്കുകൾ

സ്ഥിരനിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകും മുമ്പ് പിൻവലിച്ചാൽ ആ വ്യക്തിക്ക് വളരെ കുറഞ്ഞ ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളൂ. ആർഡി, ഡിഡി എന്നിവയെ പോലെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഒരാൾക്ക് പണം പിൻവലിക്കാൻ കഴിയില്ല.

Authored byManjari | Samayam Malayalam 1 May 2023, 2:22 pm
ഒരു ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) അഥവാ സ്ഥിരനിക്ഷേപം, നിക്ഷേപകർ അവരുടെ പണം നിക്ഷേപിച്ചുകഴിഞ്ഞാൽ, കാലാവധി പൂർത്തിയാകുമ്പോൾ പ്രഖ്യാപിത റിട്ടേൺ നിരക്ക് ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ഫണ്ട് ആവശ്യമായി വരുമ്പോൾ, നാമമാത്രമായ പിഴയടച്ച് സ്ഥിരനിക്ഷേപങ്ങൾ പിൻവലിക്കാവുന്നതാണ്. മാത്രമല്ല, ചില ബാങ്കുകൾ ഡെപ്പോസിറ്റ് ഓപ്ഷനുകൾക്കെതിരെ വായ്പയും വാഗ്ദാനം ചെയ്യുന്നു.
Samayam Malayalam fixed deposit schemes


ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സ്ഥിരനിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഭൂരിഭാഗം ആളുകളും നിക്ഷേപ ഓപ്ഷനായി ഫിക്സഡ് ഡിപ്പോസിറ്റുകളാണ് തിരഞ്ഞെടുക്കുന്നത്. താരതമ്യപ്പെടുത്താവുന്ന മറ്റ് നിക്ഷേപ മാർഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത് നിക്ഷേപകർക്ക് ഗ്യാരണ്ടീഡ് റിട്ടേൺ നൽകുന്നു എന്നതും അസ്ഥിരമല്ലാത്തതുമാണ് ഇതിന് കാരണം. കൂടാതെ, സ്ഥിരനിക്ഷേപങ്ങൾക്ക് നിരവധി ഗുണങ്ങളുണ്ട്. സ്ഥിരനിക്ഷേപങ്ങൾക്കായി ബാങ്കുകൾ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും വ്യത്യസ്‌ത നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ
നിക്ഷേപിക്കുന്ന തുകയും കാലാവധിയും അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നു.


ഇന്ന്, നിക്ഷേപങ്ങൾ ഒരു പ്രധാന കാര്യമായി മാറിയിരിക്കുന്നു. ആളുകൾ തങ്ങളുടെ സമ്പാദ്യം ബാങ്കുകളിൽ നിക്ഷേപിക്കുക മാത്രമല്ല, ഓരോ ദിവസവും കൂടുതൽ നിക്ഷേപ അവസരങ്ങൾ തേടുകയും ചെയ്യുന്നു. വാർദ്ധക്യത്തിൽ സമ്പാദ്യം സഹായിക്കുമെന്നതിനാൽ, ചെറിയ പ്രായത്തിൽ തന്നെ നിക്ഷേപങ്ങൾ നടത്തുന്നവരാണ് മിക്കയാളുകളും. മികച്ച വരുമാനം നൽകുന്ന സ്കീമുകളിൽ എപ്പോഴും നിക്ഷേപിക്കണം. നിലവിൽ ഡിസിബി ബാങ്ക്, ബന്ധൻ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക് എന്നിങ്ങനെ രാജ്യത്തെ നിരവധി ബാങ്കുകൾ 2 വർഷത്തെ എഫ്‌ഡികൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്ഥിരനിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന 5 ബാങ്കുകൾ

ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 3.75 ശതമാനം മുതൽ 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതൽ 24 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 8 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

ബന്ധൻ ബാങ്ക്
ഇന്ത്യയിലെ പ്രീമിയർ ബാങ്കുകളിൽ ഒന്നായ ബന്ധൻ ബാങ്ക്, 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 3 ശതമാനം മുതൽ 8 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം, 7 മാസം, 20 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 8 ശതമാനം പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
ഈ ബാങ്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലധിയിലുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 18 മാസവും 1 ദിവസം മുതൽ 3 വർഷം വരെയുള്ള എഫ്ഡികൾക്ക് 7.75 ശതമാനവും 367 ദിവസം മുതൽ 18 മാസത്തിൽ താഴെ (367 ദിവസം മുതൽ 548 ദിവസം വരെ) വരെയുള്ള എഫ്ഡികൾക്ക് 7.25 ശതമാനവും ബാങ്ക് പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

Also Read : സ്ഥിരമായ മാർഗങ്ങളിൽ നിന്ന് വഴിമാറി നടക്കാം; ഇതര നിക്ഷേപങ്ങളെ കുറിച്ചറിയാം
ഇൻഡസ്ഇൻഡ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 3.50 ശതമാനം മുതൽ 7.75 ശതമാനം വരെ പലിശ നിരക്ക് ഈ പ്രീമിയർ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷം 6 മാസം മുതൽ 2 വർഷം 9 മാസം വരെ കാലയളവുയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.75 ശതമാനം വാഗ്ദാനം ചെയ്യുന്നു.

യെസ് ബാങ്ക്
7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലയളവിലേക്ക് യെസ് ബാങ്ക് നിക്ഷേപകർക്ക് 3.25 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 15 മാസം മുതൽ 35 മാസത്തിൽ താഴെ വരെയുള്ള കാലയളവിൽ ബാങ്ക് നിലവിൽ ഏറ്റവും ഉയർന്ന പലിശ നിരക്കായ 7.50 ശതമാനം വാഗ്ദാനം ചെയ്യുന്നു.

Read Latest Business News and Malayalam News
ഓതറിനെ കുറിച്ച്
Manjari

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്