ആപ്പ്ജില്ല

വീട്ടിലിരുന്ന് പണം സമ്പാദിക്കാം, സംരംഭക‍‍ർക്കായി ഷോപ്സി ആപ്പുമായി ഫ്ലിപ്കാർട്ട്

ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് ഷോപ്സി എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി.ഫ്ലിപ്കാർട്ടിലെ ഉത്പന്നങ്ങൾ വിറ്റ് കൊണ്ട് വരുമാനം നേടാൻ സഹായിക്കുന്ന ആപ്പാണിത്.

Samayam Malayalam 18 Aug 2021, 6:24 am
ബെംഗളൂരു: ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ വ്യക്തികളെ സഹായിക്കുന്നതിനായി ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാർട്ട് പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി. ഷോപ്സി എന്ന പേരിൽ അവതരിപ്പിച്ച ആപ്പ് വഴി സംരംഭകർക്ക് ഒരു രൂപ പോലും നിക്ഷേപമില്ലാതെ ബിസിനസ് ആരംഭിക്കാനാകും. ഓൺലൈൻ വ്യാപാരം ശക്തിപ്പെടുത്തുന്നതിനും മികച്ച സംരംകരെ വാർത്തെടുക്കുന്നതിനുമാണ് ഫ്ലിപ്കാർട്ട് ആപ്പ് പുറത്തിറക്കിയത്.
Samayam Malayalam flipkart launched shopsy app to help individuals start online businesses
വീട്ടിലിരുന്ന് പണം സമ്പാദിക്കാം, സംരംഭക‍‍ർക്കായി ഷോപ്സി ആപ്പുമായി ഫ്ലിപ്കാർട്ട്



​ബിസിനസ് എങ്ങനെ?

2023ഓടെ 25 ദശലക്ഷത്തിലധികം ഓൺലൈൻ സംരംഭകരെ വാർത്തെടുക്കുക എന്നതാണ് ഫ്ലിപ്കാർട്ട് ഷോപ്സിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്ലിപ്കാർട്ടിലെ ഉത്പന്നങ്ങൾ വിറ്റ് കൊണ്ടാണ് ഉപഭോക്താക്കൾക്ക് ബിസിനസിലേക്ക് ചുവടുവയ്ക്കാനാകുക. ഇതിൽനിന്ന് മികച്ച ലാഭവും നേടാനാകും. ഫ്ലിപ്കാർട്ട് വിൽപ്പനക്കാർ വാഗ്ദാനം ചെയ്യുന്ന 15 കോടി ഉത്പന്നങ്ങളുടെ കാറ്റലോഗുകൾ ഓൺലൈനായി പങ്കുവച്ച് ഓർഡർ പിടിക്കുന്നതാണ് ബിസിനസ്.

Also Read: മാക്സ് ബൂപ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഇനി നിവ ബുപ

ഇതിലൂടെ നല്ലൊരു ശതമാനം കമ്മീഷൻ ലഭിക്കും. ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങളെ ആശ്രയിച്ച് കമ്മീഷൻ ശതമാനത്തിൽ വ്യത്യാസമുണ്ടാകും. ഫാഷൻ, ബ്യൂട്ടി, മൊബൈൽ, ഇലക്ട്രോണിക്സ്, ഹോം തുടങ്ങിയ ഉത്പന്നങ്ങളാണ് വിൽക്കാനാകുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്