ആപ്പ്ജില്ല

സ്വര്‍ണം, വെള്ളി വില കുതിച്ചുയര്‍ന്നേക്കും

സ്വര്‍ണം, വെള്ളി വില വര്‍ദ്ധനയുടെ സൂചന നൽകി വിപണികൾ. രാജ്യാന്തര വിപണിയിൽ വില കുതിച്ചുയര്‍ന്നേക്കാം. വില്ലനാകുന്നത് ഉയരുന്ന പണപ്പെരുപ്പ നിരക്ക്.

Curated byറിങ്കു ഫ്രാൻസിസ് | Samayam Malayalam 4 Oct 2021, 1:43 pm
ഒക്ടോബറിൽ സ്വര്‍ണം, വെള്ളി വില വര്‍ധയുടെ സൂചന നൽകി വിപണികൾ. കഴിഞ്ഞ നാല്, അഞ്ച് മാസങ്ങൾക്കിടയിലെ കുറഞ്ഞ നിരക്കിൽ നിന്ന് സ്വര്‍ണ വില ഉയരുകയാണ്. ഈ മാസം ആദ്യം സ്വര്‍ണ വില 34,720 രൂപയിലേക്ക് എത്തിയിരുന്നു. വരുന്ന ആഴ്ചകളിൽ ഈ പ്രവണത തുടര്‍ന്നേക്കാം എന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.. യുഎസ്, പണപ്പെരുപ്പ നിരക്ക് 4.3 ശതമാനമായി കുത്തനെ ഉയർന്നതാണ് കാരണം. പണപ്പെരുപ്പം ഉയരുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നത് സ്വര്‍ണത്തിൻെറ ഡിമാൻഡും വിലയും ഉയര്‍ത്തും എന്നതിനാലാണിത്. .കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കാണ് യുഎസിലേത്. 1991-ൽ ആണ് ഇതിന് മുമ്പ് ഇത്രയും രൂക്ഷമായ പണപ്പെരുപ്പം ഉണ്ടായത്.
Samayam Malayalam gold rate may rise soon here is why
സ്വര്‍ണം, വെള്ളി വില കുതിച്ചുയര്‍ന്നേക്കും



ഉയര്‍ന്ന പണപ്പെരുപ്പം നേരിട്ട് യുഎസ്

ആഗോള തലത്തിൽ പണപ്പെരുപ്പ നിരക്ക് ഉയരുന്നത് സ്വര്‍ണത്തിന് വീണ്ടും ഡിമാൻഡ് ഉയര്‍ത്തും. രാജ്യാന്തര വിപണിയിൽ വില വര്‍ദ്ധനയുണ്ടായാൽ ആഭ്യന്തര വിപണിയിലും വില ഉയരും. പണപ്പെരുപ്പം നിയന്ത്രിക്കാൻ സ്വീകരിക്കുന്ന ധനനയം സ്വര്‍ണം കരുത്താര്‍ജിക്കാൻ സഹായകരമാകും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പണപ്പെരുപ്പ നിരക്ക് രണ്ട് ശതമാനമായി ആയി നിലനിർത്താനാണ് യുഎസ് ലക്ഷ്യമിടുന്നത്. എന്നാൽ കൊവിഡ് സാമ്പത്തിക സ്ഥിതി വഷളാക്കി. ആഗസ്റ്റ് മുതൽ തന്നെ ഈ ലക്ഷ്യം നിലനിര്‍ത്താൻ യുഎസിന് സാധിച്ചിട്ടില്ല. പലിശനിരക്ക് ഉടൻ വർദ്ധിപ്പിക്കുന്നതിൽ നിന്ന് ഇത് യുഎസിനെ പിന്തിരിപ്പിച്ചാൽ, സ്വർണ്ണ വില വീണ്ടും ഉയരുംയ ട്രോയ് ഔൺസിന് ഏകദേശം 1780 ഡോളർ വരെ വില ഉയര്‍ന്നേക്കാമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണം പണപ്പെരുപ്പത്തിനെതിരെയുള്ള ആയുധം

പണപ്പെരുപ്പം നേരിടാനുള്ള മികച്ച ആയുധമാണ് സ്വര്‍ണം. അതുകൊണ്ടാണ് വിപണിയിലെ അനിശ്ചിതത്വ സമയങ്ങളിലും നിക്ഷേപകര്‍ സ്വര്‍ണത്തെ കൂടുതൽ ആയി ആശ്രയിക്കുന്നത്. ഉയർന്ന പണപ്പെരുപ്പമുള്ള സമയത്ത്, ഓഹരികൾ, ബോണ്ടുകൾ എന്നിവയേക്കാൾ കൂടുതൽ നേട്ടം ലഭിക്കുന്നത് സ്വർണ്ണത്തിൽ നിന്നാണ്. സ്വര്‍ണ വില ഈ സമയങ്ങളിൽ ഉയരാറുമുണ്ട്. നിക്ഷേപകര്‍ക്കും, സ്വർണ്ണ വ്യാപാരികൾക്കും നേട്ടമുണ്ടാകുമെങ്കിലും എന്നിരുന്നാലും സ്വര്‍ണം വാങ്ങാൻ ആഗ്രഹിക്കുന്നവര്‍ ഉയര്‍ന്ന വില നൽകേണ്ടി വരും. പ്രത്യേകിച്ച് സ്വര്‍ണ വില നാല്- അഞ്ച് മാസങ്ങളിലെ താഴ്ന്ന നിരക്കിൽ നിന്ന് ഉയരുമ്പോൾ വാങ്ങേണ്ടി വരുന്നത് നഷ്ടവുമാകും

വിപണിയിൽ അനിശ്ചിതത്വം

സ്വര്‍ണ വില വര്‍ധനയുടെ സൂചനകൾ ഉണ്ടെങ്കിലും, ഈ മാസം സ്വർണ്ണ വിപണിയിൽ അനിശ്ചിതത്വം തുടര്‍ന്നേക്കും. വില കൂടിയും കുറഞ്ഞും അസ്ഥിരമായി തുടരാനാണ് സാധ്യത എന്ന് റിപ്പോര്‍ട്ടുകൾ സൂൂചിപ്പിക്കുന്നു.. ഇപ്പോൾ വില ഉയരുന്നുണ്ടെങ്കിലും യുഎസിൻെറ മറ്റ് നടപടികൾ സ്വർണ്ണ നിരക്കുകൾ താൽക്കാലികമായി കുറയ്ക്കാനും ഇടയാക്കിയേക്കും. ഉയരുന്ന തൊഴിലില്ലായ്മാ നിരക്കും പൊതുകടവും യുഎസിനെയും പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. ഈ സ്ഥിതിഗതികൾ മറികടക്കാൻ യുഎസ് സ്വീകരിക്കുന്ന നടപടികൾ സ്വര്‍ണത്തിൻെറ മൂല്യം ഉയരുന്നതിൽ നിര്‍ണായകമാകും. പണപ്പെരുപ്പം ഉയര്‍ന്ന് നിൽക്കുമ്പോൾ, സ്വര്‍ണവും വെള്ളിയും ഉൾപ്പെടെയുള്ള ലോഹങ്ങൾക്ക് വില ഉയരാറുണ്ട്.

ഓതറിനെ കുറിച്ച്
റിങ്കു ഫ്രാൻസിസ്
റിങ്കു ഫ്രാൻസിസ്- സമയം മലയാളത്തിൽ സീനിയ‍ർ ബിസിനസ് കണ്ടൻറ് പ്രൊഡ്യൂസ‍ർ ആയി പ്രവ‍ർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിൽ ബിസിനസ് ജേണലിസ്റ്റ് , ധനം ബിസിനസ് മാസികയിൽ സീനിയർ റിപ്പോർട്ടർ, മനോരമ ഓൺലൈൻ, സമ്പാദ്യം പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ഫിനാൻസ് ജേണലിസ്റ്റ് എന്നീ നിലകളിലും പ്രവ‍ർത്തിച്ചിട്ടുണ്ട്. ജേണലിസത്തിൽ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഭീമ ബാലസാഹിത്യ പുരസ്കാര സമിതി ജൂറിഅം​ഗമായിരുന്നു.മലയാളത്തിലെ മുഖ്യധാര പ്രസിദ്ധീകരണങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്