ആപ്പ്ജില്ല

വര്‍ഷത്തിൽ 12 രൂപ മതി; രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് നഷ്മാക്കരുത്

ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉള്ളവര്‍ക്ക് വര്‍ഷത്തിൽ 12 രൂപ അടച്ചാൽ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ലഭ്യമാണ്. സര്‍ക്കാരിൻെറ ലൈഫ് ഇൻഷുറൻസ്, ആക്സിഡൻറ് പോളിസികളിൽ ബാങ്ക് അക്കൗണ്ടുള്ള ബാങ്കുകളിലൂടെ അംഗമാകാം

Samayam Malayalam 29 Oct 2020, 2:45 pm
കൊച്ചി: പ്രതിവര്‍ഷം 12 രൂപയ്ക്ക് ലഭ്യമാകുന്ന ഇൻഷുറൻസ്. പ്രധാനമന്ത്രി പ്രധാന മന്ത്രി സുരക്ഷാ ഭീമ യോജന ഇൻഷുറൻസിന് ഒട്ടേറെ ഗുണങ്ങളുണ്ട്. വളെര കുറഞ്ഞ പ്രീമിയം തുകയ്ക്ക് സമൂഹത്തിലെ എല്ലാവര്‍ക്കും അക്സിഡൻറ് ഇൻറൻസ് സംരക്ഷണം നൽകുന്ന പോളിസിയാണ് ഇത്. 18 മുതൽ 70 വയസ് വരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയിൽ അംഗങ്ങളാകാം. ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് ഇൻഷുറൻസ് ലഭ്യമാകും. പ്രതിവര്‍ഷം അക്കൗണ്ടിൽ നിന്ന് പണം ഈടാക്കും. എല്ലാ മാസവും മെയിലാണ് തുക ഈടാക്കുക. ജൂൺ 1 മുതൽ മെയ് 31 വരെയുള്ള ഒരു വര്‍ഷമാണ് ഇൻഷുറൻസ് കാലാവധി. ഓരോ വര്‍ഷവും ഇതു ഓട്ടോമാറ്റിക്കായി പുതുക്കാൻ ആകും.
Samayam Malayalam Govt Insurance
സര്‍ക്കാര്‍ ഇൻഷുറൻസ്


പദ്ധതിയിൽ അംഗമാകുന്നതിന് ബാങ്ക് അക്കൗണ്ടിനൊപ്പം ആധാറും നിര്‍ബന്ധമാണ്. പദ്ധതിയ്ക്ക് കീഴിൽ അപകട മരണം ഉണ്ടായാൽ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ് ലഭിയ്ക്കുക. പൂര്‍ണമായും അംഗവൈകല്യം സംഭവിച്ചാലും ഇതേ തുക ലഭിയ്ക്കും. ഭാഗികമായി അംഗവൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപയാണ് ലഭിയ്ക്കുക.

Also Read: റുപേ കാര്‍ഡ് പര്‍ച്ചേസുകൾക്ക് 65 ശതമാനം വരെ ഓഫര്‍

പോളിസി ഉടമയ്ക്ക് മറ്റ് ഇൻഷുറൻസുകൾ ഉണ്ടെങ്കിലും ഇൻഷുറൻസ് ലഭിയ്ക്കും. ഇത് മെഡിക്ലെയിം അല്ല എന്ന് പ്രത്യേകം ഓര്‍ക്കാം. അപകടം മൂലം ഉണ്ടാകുന്ന ഹോസ്പിറ്റൽ ചെലവുകളോ മറ്റോ പോളിസി പ്രകാരം ലഭ്യമല്ല.നിങ്ങളുടെ ബാങ്കുകൾ മുഖേന ഈ പദ്ധതിയിൽ അംഗമാകാൻ ആകും. എസ്എംഎസ് രജിസ്ട്രേഷനിലൂടെയും നെറ്റ്ബാങ്കിലൂടെയും പദ്ധതിയിൽ അംഗമാകാൻ ഉള്ള സൗകര്യവും ചില ബാങ്കുകൾ നൽകുന്നുണ്ട്.

18 വയസ് മുതൽ 50 വയസ് വരെ പ്രായമുള്ളവര്‍ക്ക് ചേരാൻ ആകുന്ന മറ്റൊരു സര്‍ക്കാര്‍ ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാന മന്ത്രി ജീവൻ ജ്യോതി ഭീമ യോജന. ഈ പദ്ധതിയ്ക്ക് കീഴിലും രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് ആണ് ലഭിയ്ക്കുക. വാര്‍ഷിക പ്രീമിയം 330 രൂപയാണ്. ജൂൺ 1 മുതൽ മെയ് 31 വരെയാണ് പദ്ധതിയുടെയും കാലാവധി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്