ആപ്പ്ജില്ല

1,500 രൂപ കൈയിൽ ഉണ്ടോ? സ്വപ്ന വീട് വാങ്ങാം; പുതിയ പദ്ധതിയുമായി ഐസിഐസിഐ ഹോം ഫിനാൻസ്

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പ്രത്യേക ഭവന വായ്പാ പദ്ധതിയുമായി ഐസിഐസിഐ ഹോം ഫിനാൻസ് . പിഎംഎവൈ പദ്ധതി പ്രകാരമുള്ള ലോൺ സബ്സിഡിയും ലോണുകൾക്ക് ലഭ്യമാകും

Samayam Malayalam 23 Oct 2020, 5:01 pm
ന്യൂഡൽഹി: കൈയിൽ 1500 രൂപയുള്ളവര്‍ക്കും സ്വപ്ന വീട് വാങ്ങാം എന്ന പേരിൽ പുതിയ പദ്ധതി അവതരിപ്പിച്ചിരിയ്ക്കുകയാണ് ഐസിഐസിഐ ഹോം ഫിനാൻസ്. അപ്നാ ഡ്രീം ഹോംസ് എന്ന സ്വപ്ന പദ്ധതിയാണ് ബാങ്ക് ഉപഭോക്താക്കൾക്കായി അവതരിപ്പിച്ചത്. ഡൽഹിയിലെ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി ആണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
Samayam Malayalam Home Loan
ഹോം ലോൺ


പദ്ധതിയ്ക്ക് കീഴിൽ രണ്ടു ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയാണ് ലോൺ എടുക്കാൻ ആകുന്നത്. ഇലക്ട്രീഷ്യൻമാര്‍, തയ്യൽ തൊഴിലാളികൾ, പെയിൻറര്‍മാര്‍, വെൽഡിങ് തൊഴിലാളികൾ, ചെറുകിട ബിസിനസുകൾ നടത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം വീട് എന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാൻ സഹായകരമാകുന്നതാണ് പദ്ധതി.

Also Read: ഇൻഷുറൻസ് പോളിസികളിൽ നിന്ന് ലോൺ എടുക്കുമ്പോൾ ഇക്കാര്യം അറിയാതിരിയ്ക്കരുത്

പദ്ധതിയ്ക്ക് കീഴിൽ 20 വര്‍ഷത്തേയ്ക്ക് ആണ് ലോൺ എടുക്കാൻ ആകുക. പാൻകാര്‍ഡ്, ആറുമാസത്തെ ബാങ്ക് വിവരങ്ങൾ, ആധാര്‍ വിവരങ്ങൾ എന്നിവ നൽകി ലോൺ എടുക്കാൻ ആകും. ലോൺ ലഭ്യമാക്കുന്നതിന് ലളിതമായ ഡോക്യുമെൻേറഷൻ ആണ് സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്.

ലോൺ ലഭിയ്ക്കാൻ കുറഞ്ഞത് 1500 രൂപയാണ് അക്കൗണ്ടിൽ ഉണ്ടായിരിക്കണ്ടത് എങ്കിലും അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ ആണ് ലോൺ തുക എങ്കിൽ കുറഞ്ഞത് 3,000 രൂപയെങ്കിലും അക്കൗണ്ടിൽ ഉണ്ടായിരിക്കണം. പദ്ധതിയ്ക്ക് കീഴിൽ ലോൺ എടുക്കുന്നവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങളും ലഭിയ്ക്കും. പരമാവധി 2.67 ലക്ഷം രൂപ വരെയാണ് സബ്സിഡിയായി ലഭിയ്ക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്