ആപ്പ്ജില്ല

ആജീവനാന്ത വരുമാനം ഉറപ്പ്; ഒറ്റത്തവണ നിക്ഷേപിച്ച് പ്രതിവർഷം നേടാം 74,300 രൂപ

ദീർഘകാല നിക്ഷേപ പദ്ധതിയാണെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം പദ്ധതി വഴി പണം ലഭിക്കും. സമഗ്രമായ ആന്വിറ്റി പ്ലാൻ കൂടിയായ ജീവൻ ശാന്തി നിക്ഷേപകനും അവരുടെ കുടുംബത്തിനും മികച്ച ആനുകൂല്യങ്ങളും സാമ്പത്തിക സുരക്ഷയുമാണ് ഉറപ്പ് നൽകുന്നത്.

Samayam Malayalam 11 Apr 2021, 2:07 pm
ആജീവനാന്ത വരുമാനം ഉറപ്പ് നൽകുന്ന എൽഐസിയുടെ ജനപ്രിയ പദ്ധതിയാണ് ജീവൻ ശാന്തി. ഒറ്റത്തവണ നിക്ഷേപ പദ്ധതിയായ ജീവൻ ശാന്തി പ്രതിവർഷം നല്ലൊരു തുകയാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ദീർഘകാല നിക്ഷേപ പദ്ധതിയാണെങ്കിലും ആവശ്യമുള്ളപ്പോഴെല്ലാം പദ്ധതി വഴി പണം ലഭിക്കും. സമഗ്രമായ ആന്വിറ്റി പ്ലാൻ കൂടിയായ ജീവൻ ശാന്തി നിക്ഷേപകനും അവരുടെ കുടുംബത്തിനും മികച്ച ആനുകൂല്യങ്ങളും സാമ്പത്തിക സുരക്ഷയുമാണ് ഉറപ്പ് നൽകുന്നത്.
Samayam Malayalam here is all you need to know about lic jeevan shanti scheme
ആജീവനാന്ത വരുമാനം ഉറപ്പ്; ഒറ്റത്തവണ നിക്ഷേപിച്ച് പ്രതിവർഷം നേടാം 74,300 രൂപ



​എൽഐസി ജീവൻ ശാന്തി സ്കീം

രണ്ട് ആന്വിറ്റി ഓപ്ഷനുകളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. മികച്ച ആന്വിറ്റി സ്കീമുകൂടിയായ ജീവൻ ശാന്തി അവിവിവാഹിതരായവർ, വിവാഹിതരായവർ എന്നിങ്ങനെ രണ്ടായി തരംതിരിച്ചാണ് ആന്വിറ്റി ലഭ്യമാക്കുന്നത്. ആന്വിറ്റി തിരഞ്ഞെടുക്കാനോ മാറ്റിവയ്ക്കാനോ ഉള്ള ഓപ്ഷനും പോളിസി ഹോൾ‌ഡർമാർക്ക് പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പോളിസിയുടെ തുടക്കത്തിൽ‌ തന്നെ ആന്വിറ്റി നിരക്കുകൾ‌ ഉറപ്പുനൽകുമെന്നതാണ് ജീവൻ ശാന്തിയുടെ പ്രത്യേകത. പദ്ധതിപ്രകാരം അടച്ച തുകയ്ക്ക് തുല്യമായ ആന്വിറ്റി ജീവിത കാലം മുഴുവനും നൽകും.

എങ്ങനെ വാങ്ങാം?

എൽ‌ഐ‌സി ജീവൻ ശാന്തി സ്കീമുകൾ ഓൺ‌ലൈനായും ഓഫ്‌ലൈനായും വാങ്ങാം.എൽഐസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.licindia.in) നിന്നാണ് പദ്ധതി ഓൺ‌ലൈനായി വാങ്ങാനാകുക. 30 വയസ് പൂർത്തിയായതും 85 വയസ് കവിയാത്തവരുമായ മുഴുവൻ പൗരൻമാർക്കും പദ്ധതിയിൽ ചേരാം. പോളിസി കാലാവധി ഒരു വർഷം പൂർത്തിയാക്കിയവർക്ക് വായ്പ സൗകര്യവും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

പദ്ധതി ആനുകൂല്യം എങ്ങനെ ?

എൽഐസി ജീവൻ ശാന്തി സ്കീം പ്രകാരം പദ്ധതിയിൽ നിക്ഷേപിച്ച തുകയുടെ ആനുകൂല്യം രണ്ട് രീതിയിലാണ് ലഭിക്കുക. 45 വയസ്സുള്ള വ്യക്തി 15 മുതൽ 20 വർഷത്തെ കാലാവധിയിൽ പദ്ധതിയിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിവർഷം 74,300 രൂപ വരുമാനമായി ലഭിക്കും. രണ്ടാമത്തെ ഓപ്ഷനിൽ റിട്ടേൺ തുകയുടെ അളവ് വർദ്ധിക്കും. പക്ഷേ ഇതിന് കുറച്ച് നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. കൂടാതെ പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ ആണ് റിട്ടേൺ ലഭിക്കുക.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്