ആപ്പ്ജില്ല

ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ ലഭിയ്ക്കുന്നത് എവിടെ?

വളരെ കുറച്ച് കാലത്തേയ്ക്ക് കൈയിലുള്ള തുക നിക്ഷേപിയ്ക്കണം എന്ന് ആഗ്രഹമുണ്ടോ? സ്ഥിരനിക്ഷേപത്തിന് മറ്റു സമ്പാദ്യ മാര്‍ഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബാങ്കുകൾ നൽകുന്ന തുക ഇപ്പോൾ കുറവാണ്. എങ്കിലും ഹ്രസ്വകാല നിക്ഷേപത്തിന് അല്ലെങ്കിൽ ഒരു വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7 ശതമാനം വരെ പലിശ നൽകുന്ന ബാങ്കുകൾ ഉണ്ട്. ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളും സ്മോൾഫിനാൻസ് ബാങ്കുകളും സ്ഥിരനിക്ഷേപത്തിന് മെച്ചപ്പെട്ട പലിശ നൽകുന്നുണ്ട്. മികച്ച കോര്‍പ്പറേറ്റ് എഫ്ഡികൾക്ക് കീഴിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥിരനിക്ഷേപ പദ്ധതിയ്ക്ക് കീഴിലും ഉയര്‍ന്ന പലിശ ലഭിയ്ക്കും. ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് മികച്ച പലിശ നൽകുന്ന ബാങ്കുകൾ അറിയാം.

Samayam Malayalam 21 Oct 2020, 3:43 pm

Samayam Malayalam here is the banks offer good interest rates for short term investment
ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ഏറ്റവും മികച്ച പലിശ ലഭിയ്ക്കുന്നത് എവിടെ?

​നിക്ഷേപത്തിന് ഏഴു ശതമാനം പലിശ

ഇൻഡസ് ഇൻഡ് ബാങ്ക് നിങ്ങളുടെ നിക്ഷേപത്തിന് 7 ശതമാനം പലിശ നൽകും. യെസ്ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നീ ബാങ്കുകൾ ഒരു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ശ്രീറാം ട്രാൻസ്പോര്‍ട്ട് ഫിനാൻസ് എന്ന സ്വകാര്യസ്ഥപനവും 12 മാസം വരെയുള്ള സ്ഥിര നിക്ഷപങ്ങൾക്ക് 7 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവയിൽ പലതും പോസ്റ്റ് ഓഫീസ് നിരക്കുകളേക്കാൾ ആകര്‍ഷകം ആണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് അഞ്ചു ശതമാനം മാത്രവാണ്.

​സ്ഥിര നിക്ഷേപങ്ങളുടെ നികുതി ബാധ്യത അറിയാം

ബാങ്കുകളിലെ സ്ഥിര നിക്ഷേപത്തിന് നികുതി നൽകേണ്ടത് ഉണ്ട്. ടിഡിഎസും ബാധകമാണ്. സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം 5,000 രൂപയിലും അധികം ആയാൽ ആണ് ടിഡിഎസ് നൽകേണ്ടി വരിക. സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം 5,000 രൂപയിലും അധികം ആയാൽ ആണ് ടിഡിഎസ് നൽകേണ്ടി വരിക. കമ്പനി സ്ഥിരനിക്ഷേപങ്ങളിൽ 10,000 രൂപയിൽ അധികമുള്ള പലിശ വരുമാനത്തിന് ആണ് ടിഡിഎസ് നൽകേണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്