ആപ്പ്ജില്ല

വായ്പാ മോറട്ടോറിയം നീട്ടണോ? വിവിധ ബാങ്കുകളുടെ നിബന്ധനകൾ അറിയാം

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഈഎംഐ തിരിച്ചടവിന് സര്‍ക്കാര്‍ നൽകിയ ആറു മാസത്തെ മോറട്ടോറിയം ആഗസ്റ്റ് 31ന് അവസാനിച്ചെങ്കിലും ലോൺ തിരിച്ചടവിന് സഹായം ലഭ്യമാണ്. രണ്ടു വര്‍ഷം വരെ മോറട്ടോറിയം ആനുകൂല്യങ്ങൾ നൽകാൻ ബാങ്കുകൾക്ക് ആകും. വായ്പാ പുനക്രമീകരണത്തിലൂടെ ആണിത്. ഇത് സംബന്ധിച്ച് ആര്‍ബിഐ പ്രത്യേ സര്‍ക്കുലര്‍ തന്നെ പുറത്തിറക്കിയിരുന്നു. ഉപഭോക്താക്കളുടെ ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോര്‍ എന്നിവ വില ഇരുത്തിയായി ആയിരിയ്ക്കും ബാങ്കുകൾ ഇതിന് അനുമതി നൽകുക.ഓരോ ബാങ്കുകൾക്കും നിലവിലെ വായ്പകൾ പുനക്രമീകരിച്ച് വായ്പാ ഭാരം ലഘൂകരിയ്ക്കുന്നതിന് വ്യക്തമായ നിബന്ധനകൾ ഉണ്ടായിരിയ്ക്കും

Samayam Malayalam 24 Sept 2020, 5:40 pm

Samayam Malayalam how to extend your loan moratorium here is answer
വായ്പാ മോറട്ടോറിയം നീട്ടണോ? വിവിധ ബാങ്കുകളുടെ നിബന്ധനകൾ അറിയാം

എസ്ബിഐ വായ്പാ മോറട്ടോറിയം നീട്ടാം രണ്ടു വര്‍ഷം വരെ

കൊവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം വരെ വായ്പാ മോറട്ടോറിയം എസ്ബിഐ നൽകുന്നുണ്ട്. മോറട്ടോറിയം കാലാവധിയിൽ ഇഎംഐ വേണ്ടെങ്കിലും ലോണിൻെറ പലിശ നൽകണം. നേരത്തെ വായ്പാ മോറട്ടോറിയം പ്രയോജനപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും തങ്ങളുടെ ലോണുകൾ ക്രമീകരിയ്ക്കാം.

ലോണുകൾ പുനക്രമീകരിച്ച് പുതിയ വായ്പകളായി കണക്കാക്കുന്നതിലൂടെ വായ്പാ കാലവധി കൂടുകയും തിരിച്ചടവ് തുക കുറയുകയും ചെയ്യും. പരമാവധി രണ്ടു വര്‍ഷം വരെയാണ് ലോണുകൾ നീട്ടാൻ ആകുക പ്രതിവര്‍ഷം .35 ശതമാനം പലിശ അധികം നൽകേണ്ടി വരും . ഭവന വായ്പയും, വിദ്യാഭ്യാസ വായ്പയും, വാഹന വായ്പയും ഉൾപ്പെടെയുള്ള റീട്ടെയ്ൽ ലോണുകൾ ഇത്തരത്തിൽ പുനക്രമീകരിയ്ക്കാം. യോഗ്യത പരിശോധിയ്ക്കാൻ പ്രത്യേക വെബ്സൈറ്റും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്

എച്ച്ഡിഎഫ്‍സി ബാങ്കുകൾ പുനക്രമീകരിയ്ക്കാം

സ്വകാര്യ മേഖലാ ബാങ്കായ എച്ച്‍ഡിഎഫ്‍സി ബാങ്കും ഉപഭോക്താക്കൾക്ക് അധിക ലോൺ മോറട്ടോറിയത്തിനു അപേക്ഷിയ്ക്കുന്നതിനായുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ബിഐ വായ്പാ മോറട്ടോറിയം പ്രയോജനപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും വായ്പകൾ പുനക്രമീകരിയ്ക്കാം.

ലോണിന് പ്രത്യേക പ്രോസസിങ് ഫീസ് ഉണ്ടായിരിയ്ക്കും. മൊത്തം വായ്പയിൽ കുറഞ്ഞ് 25,000 രൂപയെങ്കിലും ഔട്ട്‍സ്റ്റാൻഡിങ് ബാലൻസ് ഉള്ളവര്‍ക്കാണ് വായ്പകൾ പുനക്രമീകരിയ്ക്കാനാകുക. ഭവന വായ്പയും, വാഹന വായ്പയും ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ ലോണുകൾക്കും ആനുകൂല്യം ലഭിയ്ക്കും.

Also Read: ഭവന വായ്പയോ, വസ്തു ഈടു നൽകിയുള്ള വായ്പയോ; നിങ്ങൾ ഏതു തെരഞ്ഞെടുക്കും?

വായ്പാ പുനക്രമീകരണത്തിന് യോഗ്യതയുള്ളത് ആര്‍ക്കൊക്കെ?

സ്റ്റാൻഡേര്‍ഡ് ലോൺ വിഭാഗത്തിലുള്ള വായ്പകളാണ് പൊതുവെ പുനക്രമീകരിയ്ക്കാൻ ആകുക.2020 മാര്‍ച്ച് 1 ന് മുമ്പ് 30 ദിവസത്തിലേറെ മുടങ്ങിയ വായ്പകൾ ആയിരിക്കരുത്. വായ്പാ പുനക്രമീകരണത്തിനായി ഡിസംബര്‍ 24ന് മുമ്പ് അപേക്ഷകൾ നൽകിയിരിക്കണം. 2020 ഫെബ്രുവരിയും ആയി താരതമ്യം ചെയ്യുമ്പോൾ ആഗസ്റ്റിൽ വരുമാനം കുറഞ്ഞവര്‍ക്ക് വായ്പാ പുനക്രമീകരണത്തിന് അര്‍ഹത ഉണ്ടായിരിയ്ക്കും.

ലോക്ക്ഡൗൺ കാലയളവിൽ ശമ്പളം ലഭിയ്ക്കാതെ ഇരുന്നവര്‍ക്കും ബിസിനസ് അടയ്ക്കണ്ടതായി വന്നവര്‍ക്കും, തൊഴിൽ നഷ്ടം നേരിട്ടവര്‍ക്കും വായ്പാ പുനക്രമീകരണത്തിന് അര്‍ഹത ഉണ്ടായിരിയ്ക്കും. പരമാവധി രണ്ടു വര്‍ഷം മാത്രമായിരിയ്ക്കും ആനുകൂല്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്